ETV Bharat / state

'ശക്തനായി വന്ന് ശക്തനായി തോറ്റതിൻ്റെ വിഷമം'; ആര്യക്കെതിരായ മുരളീധരൻ്റെ പരാമർശത്തിൽ വി. ശിവൻകുട്ടി

പരാജയത്തെ തുടർന്നുള്ള അസൂയ മൂലമാണ്, മുരളീധരൻ്റെ മേയർക്കെതിരായ പരാമർശമെന്ന് മന്ത്രി വി. ശിവൻകുട്ടി

Minister V Shivankutty against K Muraleedharan  K Muraleedharans against Mayor Arya Rajendran  മേയർ ആര്യ രാജേന്ദ്രനെതിരായ കെ മുരളീധരൻ  കെ മുരളീധരനെതിരെ വി ശിവൻകുട്ടി
മേയർ ആര്യ രാജേന്ദ്രനെതിരായ കെ. മുരളീധരൻ്റെ പരാമർശത്തിൽ വി. ശിവൻകുട്ടി
author img

By

Published : Dec 30, 2021, 12:12 PM IST

തിരുവനന്തപുരം : രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറിയത് വിവരമില്ലാത്തതിനാലാണെന്ന മേയർ ആര്യ രാജേന്ദ്രനെതിരായ കെ. മുരളീധരൻ്റെ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. നേമത്ത് ശക്തനായി വന്ന് ശക്തനായി തോറ്റതിൻ്റെ വിഷമമാണ് കെ. മുരളീധരനെന്ന് വി ശിവൻകുട്ടി പറഞ്ഞു. പരാജയത്തെ തുടർന്നുള്ള അസൂയ മൂലമാണ് മുരളീധരൻ്റെ മേയർക്കെതിരായ പരാമർശമെന്നും അദ്ദേഹം ആക്ഷേപിച്ചു.

മേയർ ആര്യ രാജേന്ദ്രനെതിരായ കെ. മുരളീധരൻ്റെ പരാമർശത്തിൽ വി. ശിവൻകുട്ടി

ALSO READ:നടിയെ ആക്രമിച്ച കേസ് : രാജി സന്നദ്ധത അറിയിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ

അതേസമയം തൊഴിൽ നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കിറ്റെക്സ് വിഷയത്തിൻ്റെ പശ്ചാത്തലത്തിൽ മന്ത്രി വ്യക്തമാക്കി. കിറ്റെക്സ് ലേബർ ക്യാമ്പിലെ തൊഴിൽ കമ്മിഷണറുടെ പരിശോധന സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രിക്ക് കൈമാറും. അതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ തുടരന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പൊതു പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് ഇപ്പോൾ ഉത്കണ്ഠ വേണ്ടെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാണ്. അടിയന്തര സാഹചര്യമുണ്ടായാൽ അപ്പോൾ തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.