ETV Bharat / state

'ത്രിപുരയില്‍ കണ്ടത് കോണ്‍ഗ്രസിന്‍റെ അണികള്‍ മെല്ലെ ബിജെപിയിലേക്ക് മാറുന്ന സ്ഥിതി', വിമര്‍ശനവുമായി മുഹമ്മദ് റിയാസ്

author img

By

Published : Mar 2, 2023, 7:31 PM IST

ത്രിപുരയില്‍ പാര്‍ട്ടിവിട്ട വോട്ടര്‍മാരെയും എംഎല്‍എമാരെയും തിരിച്ചുകൊണ്ടുവരാന്‍ ശക്തമായ പ്രവര്‍ത്തനം ഒന്നും കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പറഞ്ഞു

p a muhammes riyas  congress  muhammes riyas criticizing congress  assembly  tripura election  rahul gandhi  bjp  assembly election 2023  pinarayi vijayan  price hike  plenary session  latest news in trivandrum  latest news today  ത്രിപുര  കോണ്‍ഗ്രസിന്‍റെ അണികള്‍  ബിജെപി  മുഹമ്മദ് റിയാസ്  പാചകവാതകത്തിന് വീണ്ടും വില കൂട്ടി  പ്ലീനറി സമ്മേളനം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  സിപിഎം  ഇന്നത്തെ പ്രധാന വാര്‍ത്ത
'ത്രിപുരയില്‍ കണ്ടത് കോണ്‍ഗ്രസിന്‍റെ അണികള്‍ മെല്ലെ ബിജെപിയിലേയ്‌ക്ക് മാറുന്ന സ്ഥിതി, കേന്ദ്രത്തിനെതിരെ ഫോട്ടോ വരാന്‍ മാത്രം സമരം'; മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരായ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ വീഴ്‌ചയുണ്ടെന്ന വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസിന്‍റെ അണികള്‍ മെല്ലെ ബിജെപിയിലേക്ക് മാറുന്ന സ്ഥിതിയാണെന്നും അതാണ് ത്രിപുരയില്‍ കണ്ടതെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ആകെ ബിജെപി ആയി മാറിയതിനാലാണ് ബിജെപിയുടെ സര്‍ക്കാര്‍ വന്നത്. ത്രിപുരയില്‍ പാര്‍ട്ടിവിട്ട വോട്ടര്‍മാരെയും എംഎല്‍എമാരെയും തിരിച്ചുകൊണ്ടുവരാന്‍ ശക്തമായ പ്രവര്‍ത്തനം ഒന്നും കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായില്ല. പ്രചരണത്തിനായി പോലും രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ത്രിപുരയില്‍ കാലുകുത്തിയതു പോലുമില്ല.

തെരഞ്ഞെടുപ്പു കഴിഞ്ഞാലുടനെ വിലകൂട്ടുന്നു: ബിജെപി വിരുദ്ധ കാമ്പയിനിനെ ശരിയായ വിധത്തില്‍ കൊണ്ടുപോകാനല്ല കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാജ്യം ഞെട്ടും വിധത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന് വീണ്ടും വില കൂട്ടിയത്. തെരഞ്ഞെടുപ്പു കഴിഞ്ഞാലുടനെ വിലകൂട്ടുന്ന സ്ഥിരം തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തവണയും എടുത്തിരിക്കുന്നത്-റിയാസ് പറഞ്ഞു.

ജനജീവിതത്തെ കടുത്ത പ്രയാസത്തിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ഒരുമിച്ച് ഈ സഭ പ്രതിഷേധിക്കേണ്ടതായിരുന്നു. പ്രതിപക്ഷം അത്തരമൊരു നിലപാട് സ്വീകരിച്ചില്ല. പ്രഷര്‍ കുക്കറിന്‍റെ സേഫ്റ്റി വാല്‍വ് പോലെ കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നിലപാടുകളും കേരളത്തോടുള്ള അവഗണനയും മറച്ചുവയ്ക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാരിന്‍റെയും ബിജെപിയുടെയും ചാവേറുകളായി വളരെ ബോധപൂര്‍വ്വം സ്പോണ്‍സേര്‍ഡ് സമരങ്ങള്‍ പ്രതിപക്ഷം നടത്തുകയാണ്'.

പ്ലീനറി സമ്മേളനം നടത്തിയിട്ടു കാര്യമില്ല: ബിജെപിയെ ചെറുക്കണമെങ്കില്‍ സാമ്പത്തികമായും അല്ലാതെയും അവര്‍ എടുക്കുന്ന നിലപാടുകളും നയങ്ങളും പരിശോധിച്ച് മുന്നോട്ട് പോകണം. അല്ലാതെ പ്ലീനറി സമ്മേളനം നടത്തിയിട്ടു കാര്യമില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ പല നിലപാടുകളെയും കേരളത്തിലെ പ്രതിപക്ഷം എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല, അതിനൊക്കെ സൗകര്യം ചെയ്‌തു കൊടുക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

അമിത് ഷാ കര്‍ണാടകത്തില്‍ വന്ന് കേരളത്തിലെ ജനങ്ങളെ ആകെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയിട്ട് ഒരക്ഷരം പ്രതികരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. ഇടതുപക്ഷം എന്തെങ്കിലും പറയുമ്പോള്‍, തങ്ങള്‍ പറഞ്ഞില്ലെങ്കില്‍ മോശമായെങ്കിലോ എന്നുകരുതി എന്തെങ്കിലും പറയുകയാണ് ചെയ്യുന്നത്. പത്രത്തില്‍ ഫോട്ടോ വരാന്‍ ചിലതു ചെയ്യുന്നതല്ലാതെ താഴെത്തട്ടില്‍ ഒരു സമരവും പ്രതിപക്ഷം കേന്ദ്രത്തിനെതിരെ നടത്തുന്നില്ലെന്നും റിയാസ് വിമര്‍ശിച്ചു.

ഇടതുപക്ഷ തുടര്‍ഭരണം ഇല്ലാതാക്കാന്‍ ശ്രമം: 'കേരളത്തില്‍ ഇടതുപക്ഷത്തിനു ലഭിച്ച തുടര്‍ഭരണം ചിലരുടെ ഉറക്കം നഷ്‌ടപ്പെടുത്തിയിരിക്കുകയാണ്. ഇനിയൊരുകാലത്തും ഭരണകക്ഷിയാകാന്‍ പറ്റില്ല എന്നുള്ള യാഥാര്‍ഥ്യം അവര്‍ തിരിച്ചറിയുകയാണ്. അതുകൊണ്ടാണ്, ഒന്നാം കമ്യൂണിസ്‌റ്റ് സര്‍ക്കാരിനെ അംഗീകരിക്കാതിരുന്നതു പോലൊരു നിലപാട് ഇപ്പോഴും സ്വീകരിക്കുന്നത്-മന്ത്രി അഭിപ്രായപ്പെട്ടു.

വിമോചനസമരമെന്ന ഓമനപ്പേരില്‍ ആ സര്‍ക്കാരിനെ ഇല്ലാതാക്കിയതുപോലെ ഇടതുപക്ഷ തുടര്‍ഭരണ സര്‍ക്കാരിനെയും ഇല്ലാതാക്കാനാണ് ചിലര്‍ ചില കൂട്ടുകെട്ടുമായി മുന്നോട്ടുപോകുന്നത്. 59ലെ കേരളമല്ല 2023ലെ കേരളം. കേരളം മാറി, ഇടതുപക്ഷം വളര്‍ന്നു.

നേരത്തേ ഇടതുപക്ഷത്തെ എല്ലാ നിലയിലും എതിര്‍ത്ത പലരും ഇന്ന് ഇടതുപക്ഷത്തോടൊപ്പമാണ്. ഇടതുപക്ഷമാണ് ശരിയെന്ന രാഷ്‌ട്രീയത്തിലാണ്. ഇത് മാത്രമാണ് ഇതിനു ശ്രമിക്കുന്നവരോട് പറയാനുള്ളതെന്നും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമം നടത്തിയാല്‍ ഒറ്റക്കെട്ടായി ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.