തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച് പരിശോധന നടത്തേണ്ടത് ഭക്ഷ്യവകുപ്പല്ലെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍. ഉച്ചഭക്ഷണത്തിനുള്ള അരി എഫ്.സി.ഐ ഗോഡൗണില്‍ നിന്ന് എടുത്ത് എന്‍.എഫ്.എസ്.എ ഗോഡൗണിലേക്കു മാറ്റുന്ന ചുമതല മാത്രമാണ് ഭക്ഷ്യവകുപ്പിനുള്ളത്. ഇത് ആവശ്യാനുസരണം വിതരണം ചെയ്യുന്നതുവരെ മാത്രമാണ് ഭക്ഷ്യവകുപ്പിന്‍റെ ഉത്തരവാദിത്തം.
മറ്റു കാര്യങ്ങളെല്ലാം ചെയ്യേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതു വിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന അരിയുടെ വിതരണവും അവസാനിപ്പിക്കുന്ന നടപടിയിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്. ഗോതമ്പിന്‍റെയും മണ്ണെണ്ണയുടെയും വിതരണം പൂര്‍ണമായി അവസാനിപ്പിച്ചു.
ഈ നടപടി കേന്ദ്ര സര്‍ക്കാര്‍ തിരുത്തണം. കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ തെറ്റിദ്ധാരണ മൂലമാണ് ഭക്ഷ്യ വകുപ്പിനെ വിമര്‍ശിച്ചതെന്നും മന്ത്രി വ്യക്തമാക്കി.