ETV Bharat / state

കാര്യവട്ടം ഏകദിനം: വിനോദ നികുതി നിരക്ക് സര്‍ക്കാര്‍ കൂട്ടിയില്ല, കുറയ്‌ക്കുകയാണ് ചെയ്‌തതെന്ന് മന്ത്രി എംബി രാജേഷ്

author img

By

Published : Jan 10, 2023, 1:23 PM IST

24-50 ശതമാനം വരെ നികുതി പിരിക്കാന്‍ സാധിക്കുമെന്നിരിക്കെ കെസിഎയുടെ ആവശ്യപ്രകാരമാണ് വിനോദ നികുതി നിരക്ക് 12 ശതമാനമായി കുറച്ചതെന്നും മന്ത്രി എംബി രാജേഷ്.

karyavattom odi entertainment tax  mb rajesh on karyavattom odi entertainment tax  mb rajesh  karyavattom odi tax issue  india vs srilanaka odi  karyavattom greenfield stadium  കാര്യവട്ടം ഏകദിനം  വിനോദ നികുതി നിരക്ക് വിവാദം  കാര്യവട്ടം ഏകദിന മത്സരം വിനോദ നികുതി  എംബി രാജേഷ്  കെസിഎ  ഇന്ത്യ ശ്രീലങ്ക കാര്യവട്ടം ഏകദിനം
MB RAJESH

തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന് വിനോദ നികുതി കൂട്ടിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് തദ്ധേശസ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷ്. കോര്‍പ്പറേഷനും ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. വിനോദ നികുതി സര്‍ക്കാര്‍ കുറയ്‌ക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്ക്രറ്റ് മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കെസിഎയുമായി സര്‍ക്കാരിന് ശത്രുത സമീപനമില്ല. 24 മുതല്‍ 50 ശതമാനം വരെ വിനോദ നികുതി പിരിക്കാം.

കെസിഎയുടെ ആവശ്യപ്രകാരമാണ് നികുതി 12 ശതമാനമായി കുറച്ചത്. നേരത്തെ വിനോദ നികുതി 5% ആക്കിയത് പ്രത്യേക സാഹചര്യം പരിഗണിച്ചാണ്. എന്നാൽ ഇത്തവണ മീറ്റിങ്ങിൽ 12 ശതമാനത്തിൽ നിന്ന് നികുതി കുറക്കാൻ കെസിഎ ആവശ്യപ്പെട്ടിട്ടില്ല. ടിക്കറ്റ് നിരക്ക് വർധനവിനെ സംബന്ധിച്ച് കെസിഎ ഭാരവാഹികളുമായി കൂടിക്കാഴ്‌ച ഉണ്ടെന്നും മന്ത്രി അറിയിച്ചു.

ജനുവരി 15 നാണ് ഇന്ത്യ ശ്രീലങ്ക കാര്യവട്ടം ഏകദിന മത്സരം. പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. മത്സരം കാണുന്നതിനായി അപ്പർ ടയറിന് 1000 രൂപയും ലോവർ ടയറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

എന്നാൽ ടിക്കറ്റ് നിരക്കിലെ വർധനവ് സംബന്ധിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. ഇതിനെതിരെ പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കാണണ്ട എന്ന വിവാദ പ്രസ്താവനയുമായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പ്രതികരിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ പ്രതികരണം ഉചിതമല്ല എന്ന് അഭിപ്രായപ്പെട്ട് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അടക്കം രംഗത്ത് എത്തി.

അതേസമയം പട്ടിണി കിടക്കുന്നവർക്ക് കളി ആസ്വദിക്കാൻ ആവില്ല എന്നായിരിക്കാം മന്ത്രി ഉദ്ദേശിച്ചത് എന്ന് മന്ത്രി വി അബ്ദുറഹ്മാനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.