തിരുവനന്തപുരം : കെ.എസ്.ഇ.ബി ചെയർമാന്‍റെ ആരോപണങ്ങളോട് യോജിക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെയർമാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ അഴിമതിയാരോപണങ്ങള്‍ തള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: കെഎസ്‌ഇബി ചെയർമാന്‍റെ ആരോപണം തള്ളി മന്ത്രി കെ കൃഷ്‌ണൻകുട്ടി
കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് നടന്നുവെന്ന് പറയുന്ന ആരോപണളോട് പൂർണമായി കാര്യങ്ങൾ കേൾക്കാതെ പ്രതികരിക്കാൻ കഴിയില്ല. വസ്തുതകൾ പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
ഒരാഴ്‌ചയ്ക്കകം പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ജീവനക്കാരുടെ അനിശ്ചിതകാല സമരം സംബന്ധിച്ച് നാളെ യൂണിയൻ നേതാക്കളുമായി നടക്കുന്ന ചർച്ച ശുഭകരമായിരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.