ETV Bharat / state

Ananthapuri FM |' അനന്തപുരി എഫ് എം നിര്‍ത്തലാക്കിയ തീരുമാനം കേരളത്തോടുള്ള വെല്ലുവിളി'; അനുരാഗ് ഠാക്കൂറിന് കത്തയച്ച് മന്ത്രി ആന്‍റണി രാജു

ഗതാഗത സുരക്ഷയെക്കുറിച്ചും സുരക്ഷിതമായ ഡ്രൈവിങ്ങിനെ കുറിച്ചുമുള്ള ബോധവത്ക്കരണം നൽകാൻ അനന്തപുരി എഫ് എം മികച്ച ഉപാധിയായിരുന്നുവെന്ന് ആന്‍റണി രാജു കത്തില്‍ അഭിപ്രായപ്പെട്ടു.

antony raju  minister antony raju  union minister  anurag thakur  Ananthapuri fm issue  Ananthapuri fm  v d satheeshan  അനന്തപുരി എഫ് എം  കേരളത്തോടുള്ള വെല്ലുവിളി  അനുരാഗ് ഠാക്കൂറിന് കത്തയച്ച് മന്ത്രി ആന്‍റണി രാജു  ആന്‍റണി രാജു  വി ഡി സതീശന്‍  തിരുവനന്തപുരം
Ananthapuri FM |' അനന്തപുരി എഫ് എം നിര്‍ത്തലാക്കിയ തീരുമാനം കേരളത്തോടുള്ള വെല്ലുവിളി'; അനുരാഗ് ഠാക്കൂറിന് കത്തയച്ച് മന്ത്രി ആന്‍റണി രാജു
author img

By

Published : Jul 25, 2023, 4:43 PM IST

തിരുവനന്തപുരം: ആകാശവാണി ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ അനന്തപുരി എഫ് എം പ്രക്ഷേപണം നിർത്തിയത് തലസ്ഥാന നഗരിയോട് മാത്രമല്ല കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. ഗതാഗത സുരക്ഷയെക്കുറിച്ചും സുരക്ഷിതമായ ഡ്രൈവിങ്ങിനെ കുറിച്ചുമുള്ള ബോധവത്ക്കരണം നൽകാൻ അനന്തപുരി എഫ് എം മികച്ച ഉപാധിയായിരുന്നു. അനന്തപുരി എഫ് എം പ്രക്ഷേപണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആൻ്റണി രാജു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് കത്തയച്ചു.

ജീവനക്കാരുടെ തൊഴില്‍ നഷ്‌ടത്തിനും കാരണം: സംഗീതം മാത്രമല്ല മണിക്കൂറുകൾ ഇടവിട്ടുള്ള വാർത്തയും മറ്റ് സാംസ്‌കാരിക പരിപാടികളും ശ്രോതാക്കളെ എന്നും ആകർഷിച്ചിരുന്നുവെന്നും നഗര ജീവിതം ചലനാത്മകവും ക്രിയാത്മകവുമാക്കുന്നതിൽ അനന്തപുരി എഫ് എമ്മിന് വലിയ പങ്കുണ്ടെന്നും ഗതാഗത മന്ത്രി കത്തിൽ വ്യക്തമാക്കി. മുന്നറിയിപ്പുകളൊന്നുമില്ലാതെ അനന്തപുരി എഫ് എം പ്രക്ഷേപണം നിർത്തിയത് ജീവനക്കാരുടെ തൊഴിൽ നഷ്‌ടത്തിന് കാരണമായി. തലസ്ഥാന നഗരത്തോടുള്ള അവഗണനക്കെതിരെ എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്നും മന്ത്രി ആൻ്റണി രാജു ആവശ്യപ്പെട്ടു.

അതേസമയം, നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. അനന്തപുരി എഫ് എം പ്രക്ഷേപണം നിർത്തിയതോടെ വർഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വൽ ജീവനക്കാർക്കാണ് ജോലി നഷ്‌ടപ്പെട്ടതെന്നും തീരുമാനം പിൻവലിക്കണമെന്നും വി ഡി സതീശൻ കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. അനന്തപുരി എഫ് എം പ്രക്ഷേപണം നിര്‍ത്തിയതോടെ ജോലി നഷ്‌ടമാകുന്ന പലർക്കും അനുയോജ്യമായ മറ്റ് തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നും 45 ലക്ഷത്തിലധികം ശ്രോതാക്കൾ അനന്തപുരി എഫ് എമ്മിന് ഉണ്ടെന്നാണ് കണക്കെന്നും സതീശൻ കത്തിൽ പറഞ്ഞു.

നിരാശയില്‍ പ്രേക്ഷകരും: അപ്രതീക്ഷിതമായി അനന്തപുരി എഫ് എം നിലച്ചതിൽ പ്രേക്ഷകരും നിരാശരാണ്. പ്രതിവര്‍ഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനമാണ് അനന്തപുരി എഫ് എം സ്‌റ്റേഷന്‍ പ്രസാര്‍ ഭാരതിക്ക് നേടിക്കൊടുക്കുന്നതെന്നും ഈ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കണമെന്നും വി ഡി സതീശൻ കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിപക്ഷ നേതാവിന് നിവേദനം നൽകിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് പ്രസാര്‍ഭാരതി ചീഫ് എക്‌സിക്യുട്ടീവ് ഗൗരവ് ദിവേദിക്ക് രമേശ് ചെന്നിത്തല കത്തയച്ചു. തിരുവനന്തപുരത്തിന്‍റെ സാംസ്‌കാരിക ജീവിതവുമായി ഇഴുകി ചേര്‍ന്നതാണ് അനന്തപുരി എഫ് എമ്മെന്നും വാര്‍ത്ത, വിവരങ്ങള്‍, വിനോദം എന്നിവയ്ക്കായി ലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ജനപ്രിയ റേഡിയോ ചാനലാണിതെന്നും ചെന്നിത്തല കത്തിൽ പറഞ്ഞു.

ചലച്ചിത്രഗാന പരിപാടികള്‍ക്കും വന്‍തോതില്‍ ആസ്വാദകരുണ്ട്. അനന്തപുരി എഫ് എമ്മിന്‍റെ പരിപാടികള്‍ ഇന്‍റര്‍നെറ്റ് വഴി ലോകത്തെമ്പാടുമുള്ള നിരവധി ആളുകളാണ് ആസ്വദിക്കുന്നതെന്നും ചെന്നിത്തല കത്തിൽ പറഞ്ഞു.

also read: പ്ലസ് വണ്‍ പ്രവേശനം: യോഗ്യത നേടിയ ഒരു വിദ്യാര്‍ഥിക്കും സീറ്റ് ലഭിക്കാതിരിക്കില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.