ETV Bharat / state

Vehicle Speed Limit | വേഗപരിധി വര്‍ധിപ്പിച്ചത് റോഡുകളുടെ നിലവാരം കൂടിയതുകൊണ്ട്, ഇത് നേരത്തേയുള്ള ആവശ്യം : മന്ത്രി ആന്‍റണി രാജു - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

ഭേദഗതി വരുത്തണമെന്ന് തോന്നിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകൂവെന്നും അപകടങ്ങള്‍ കൂടുന്നതുകൊണ്ടാണ് ഇരു ചക്ര വാഹനങ്ങളുടെ വേഗപരിധി കുറച്ചതെന്നും മന്ത്രി

minister antony raju  antony raju  vehicle speed limit  speed  two wheeler  a i camera  traffic rule violation  വേഗപരിധി  റോഡുകളുടെ നിലവാരം  മന്ത്രി ആന്‍റണി രാജു  ഇരു ചക്ര വാഹനങ്ങളുടെ വേഗപരിധി  സീറ്റ് ബെല്‍റ്റ്  എ ഐ ക്യാമറ  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
വേഗപരിധി വര്‍ധിപ്പിച്ചത് റോഡുകളുടെ നിലവാരം കൂടിയതുകൊണ്ട്, ഇത് നേരത്തേയുള്ള ആവശ്യം : മന്ത്രി ആന്‍റണി രാജു
author img

By

Published : Jun 15, 2023, 3:54 PM IST

Updated : Jun 15, 2023, 4:06 PM IST

വേഗപരിധി വര്‍ധിപ്പിച്ചത് റോഡുകളുടെ നിലവാരം കൂടിയതുകൊണ്ട്, ഇത് നേരത്തേയുള്ള ആവശ്യം : മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം : റോഡുകളുടെ നിലവാരം കൂടിയതുകൊണ്ടാണ്ട് വാഹനങ്ങളുടെ വേഗപരിധി വര്‍ധിപ്പിച്ചതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വേഗപരിധി കൂട്ടണം എന്നത് നേരത്തേയുള്ള ആവശ്യമായിരുന്നു. റോഡുകളില്‍ വേഗപരിധി ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമെന്നും ഇതിന്‍റെ അവലോകന യോഗം അടുത്തയാഴ്‌ച ചേരുമെന്നും മന്ത്രി പറഞ്ഞു.

പുതിയ തീരുമാനം അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് : ദേശീയ വിജ്ഞാപനത്തോട് ചേര്‍ന്നുനില്‍ക്കുന്ന തീരുമാനമാണിത്. ഭേദഗതി വരുത്തണമെന്ന് തോന്നിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകൂ. അപകടങ്ങള്‍ കൂടുന്നതുകൊണ്ടാണ് ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറച്ചത്. ഇരു ചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഒന്‍പത് സീറ്റ് വരെയുള്ള വാഹനങ്ങള്‍, ഒന്‍പത് സീറ്റിന് മുകളിലുള്ള ലൈറ്റ് മീഡിയം ഹെവി മോട്ടോര്‍ വാഹനങ്ങള്‍, ലൈറ്റ് മീഡിയം ഹെവി ചരക്ക് വാഹനങ്ങള്‍ എന്നിവയുടെ വേഗപരിധിയാണ് വര്‍ധിപ്പിച്ചത്. എ ഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായ സാഹചര്യത്തില്‍ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസരിച്ച് പുനര്‍ നിശ്ചയിക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ജൂണ്‍ 14ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ഇതിന്‍റെ ഭാഗമായി ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്ന് 60 ആയി കുറയ്ക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.

സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളായതിനാലാണ് ഇവയുടെ പരമാവധി വേഗപരിധി കുറയ്‌ക്കുന്നത്. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തന്നെ തുടരും. ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, അഡിഷണല്‍ ട്രാസ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു.

ബസുകളിലും ഇനി സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം : അതേസമയം, സംസ്ഥാനത്ത് സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ ബസുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. ബസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നും കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും ഇത് ബാധകമാണ്. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്ന യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു.

എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എഐ ക്യാമറ വഴി പിഴ ഈടാക്കാന്‍ ആരംഭിച്ച ജൂണ്‍ അഞ്ചിന് രാവിലെ എട്ട് മുതല്‍ ജൂണ്‍ എട്ടിന് രാത്രി 11.59 വരെ 3,52,730 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ 80,743 നിയമ ലംഘനങ്ങള്‍ കെല്‍ട്രോണ്‍ പരിശോധിച്ച് ഉറപ്പുവരുത്തി.

10,457 നിയമ ലംഘനങ്ങള്‍ക്ക് ചെലാന്‍ അയക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഐസിക്ക് നിര്‍ദേശം നല്‍കി. 692 ക്യാമറകള്‍ക്ക് പുറമെ കൊട്ടാരക്കരയിലും നിലമേലിലും രണ്ട് എഐ ക്യാമറ കൂടി പ്രവര്‍ത്തനസജ്ജമാക്കി. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പരിശോധന വേഗത്തിലാക്കാന്‍ കെല്‍ട്രോണിനോട് സ്‌റ്റാഫുകളുടെ എണ്ണം കൂട്ടാനും മന്ത്രി ആവശ്യപ്പെട്ടു.

നിയമ ലംഘനം ഇങ്ങനെ : ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്‌തവര്‍ - 6153, മുന്‍ സീറ്റില്‍ കോ പാസഞ്ചര്‍ സീറ്റ് ധരിക്കാത്തത് - 7896, അമിതവേഗം - 2, അരുചക്രവാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര - 6, മൊബൈല്‍ ഫോണ്‍ ഉപയോഗം - 25, പിന്‍ സീറ്റില്‍ ഹെല്‍മെറ്റ് ധരിക്കാത്തവര്‍ - 715, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത നിയമലംഘനങ്ങള്‍ - 4991 എന്നിങ്ങനെയാണ് ഇനം തിരിച്ചുള്ള കണക്കുകള്‍.

Last Updated : Jun 15, 2023, 4:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.