തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി ഏതുസമയത്തും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. സർക്കാർ തന്നെ മുൻകൈയെടുത്ത് നിരവധി ചർച്ചകള്‍ നടത്തിയിട്ടുണ്ട്. ഇനിയും ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ സർക്കാറിന് ഒരു വാശിയുമില്ല. വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിക്കണമെന്ന ഹൈക്കോടതി നിർദേശം അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. വിധി പകർപ്പ് ലഭിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.