ETV Bharat / state

എം.സി ഖമറുദ്ദീന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഖമറുദ്ദീനെ ചില കേസുകളിൽ കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും കൂടുതൽ പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണന്നും സർക്കാർ വ്യക്തമാക്കി

MC Khamaruddin's bail  എം.സി ഖമറുദീൻ  ഖമറുദീന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി  MC Khamaruddin's bail plea rejected  ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്  fashion gold fraud case
എം.സി ഖമറുദ്ദീന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
author img

By

Published : Nov 30, 2020, 6:13 PM IST

എറണാകുളം: കാസർകോട് ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഡിസംബർ ഏട്ടാം തീയതിലേക്ക് വാദം മാറ്റിവച്ചു. പ്രോസിക്യൂഷന്‍റെ അപേക്ഷ പരിഗണിച്ചാണ് കേസ് വീണ്ടും പരിഗണിച്ചത്. ഖമറുദ്ദീൻ ഉൾപ്പെടെയുള്ള പ്രതികൾ നിക്ഷേപത്തിൽ വൻ തിരിമറി നടത്തിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ഖമറുദ്ദീനെ ചില കേസുകളിൽ കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും കൂടുതൽ പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണന്നും 75 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്‌തതായും സർക്കാർ വ്യക്തമാക്കി. മൂന്ന് കേസുകളിലെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതി പരിഗണിച്ചത്.

സ്ഥാപനത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ബന്ധപ്പെട്ടിരുന്നില്ല. ആരെയും വഞ്ചിച്ചിട്ടില്ല. സ്ഥാപനം നഷ്‌ടത്തിലായതിനെ തുടർന്നാണ് നിഷേപകർക്ക് പണം തിരിച്ച് നൽകാൻ കഴിയാതെ വന്നതെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഖമറുദ്ദീൻ വാദിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ഖമറുദ്ദീന്‍റെ ആവശ്യം. എന്നാൽ ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.