ETV Bharat / state

Man Sentenced Five Year Imprisonment In POCSO Case: 14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പ്രതിക്ക് 5 വര്‍ഷം തടവും 25,000 രൂപ പിഴയും

Rape attempt against 14 year old girl : 2019 സെപ്‌റ്റംബർ 26ന് ആയിരുന്നു കേസിന് ആസ്‌പദമായ സംഭവം. പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ തള്ളിമാറ്റി കുട്ടി അയല്‍ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു

Man Sentenced Five Year Imprisonment  Five Year Imprisonment In POCSO Case  Kanyakumari native punished in POCSO case  POCSO Case  Rape attempt against 14 year old girl  POCSO  14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം  തിരുവനന്തപുരം അതിവേഗ കോടതി  സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ
Man Sentenced Five Year Imprisonment
author img

By ETV Bharat Kerala Team

Published : Sep 23, 2023, 7:29 AM IST

തിരുവനന്തപുരം : 14കാരിയായ പട്ടികജാതി വിദ്യാർഥിനിയെ പീഡിപ്പിക്കാനായി കടന്ന് പിടിച്ച കേസിൽ പ്രതി കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് സ്വദേശി സുരേഷ് (48) ന് അഞ്ച് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു (Man Sentenced Five Year Imprisonment In POCSO Case). തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി. പിഴ തുക അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്‌ജി ആർ രേഖ ഉത്തരവിൽ വ്യക്തമാക്കി.

2019 സെപ്‌റ്റംബർ 26 വൈകിട്ട് 4.45 ഓടെ ചാരുപാറ തൊട്ടിക്കലിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. സ്‌കൂളിൽ നിന്ന് തിരിച്ച് വീട്ടിൽ എത്തിയപ്പോൾ പ്രതി കുട്ടിയുടെ വീട്ടിൽ ഉണ്ടായിരുന്നു. അച്ഛനെ കാണാൻ വന്നതാണെന്ന് പറഞ്ഞ് പ്രതി കുട്ടിയുടെ പക്കൽ നിന്നും അച്ഛന്‍റെ ഫോൺ നമ്പർ വാങ്ങി. തുടർന്ന് പ്രതി കുട്ടിയുടെ അച്ഛനെ വിളിച്ച് സംസാരിച്ചു.

ഫോണില്‍ സംസാരിച്ചപ്പോൾ വീട്ടിൽ കുട്ടി മാത്രമാണ് ഉള്ളതെന്ന് ഇയാള്‍ മനസിലാക്കി. പിന്നാലെ പ്രതി കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. കുട്ടി ഇയാളെ തള്ളിമാറ്റി സമീപത്തുള്ള വീട്ടിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. പ്രതി ഫോൺ വിളിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛൻ വീട്ടിലെത്തിയപ്പോള്‍ കുട്ടി അയല്‍ വീട്ടില്‍ ആണ് ഉണ്ടായിരുന്നത്.

ടാപ്പിങ് തൊഴിലാളിയായ പ്രതി കുട്ടിയുടെ വീട്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. കിളിമാനൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. ആർ വൈ അഖിലേഷ് എന്നിവര്‍ ഹാജരായി. ആറ്റിങ്ങൽ ഡിവൈഎസ്‌പിമാരായ കെ എ വിദ്യാധരൻ, എസ് വൈ സുരേഷ്, കിളിമാനൂർ എസ്ഐ എസ് അഷ്റഫ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഇരുപത് സാക്ഷികളെ വിസ്‌തരിക്കുകയും പതിനാറ് രേഖകൾ ഹാജരാക്കുകയും ചെയ്‌തു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.