തിരുവനന്തപുരം: വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ കേസിൽ പ്രതി പിടിയിൽ. നെയ്യാറ്റിൻകര പൊഴിയൂർ സ്വദേശി പ്രതീഷ് (28 ) നെയാണ് പൊലീസ് പിടികൂടിയത്. ബിടെക് ബിരുദദാരിയായ പ്രതീഷ് ടെക്നോപാർക്കിലെ ജീവനക്കാരനാണ്. പൊഴിയൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുടെ വ്യജ സീലും ഒപ്പും ഉപയോഗിച്ചാണ് ഇയാൾ നൂറ് കണക്കിന് ആളുകൾക്ക് സർട്ടിഫിക്കറ്റ് നൽകിയത്. മെഡിക്കൽ ഓഫീസർ ഡോ. സാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊഴിയൂർ പൊലീസ് കേസെടുത്തത്. പ്രതീഷും സ്റ്റഡി ബോയി എന്ന ആളും ചേർന്നാണ് സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും കൂട്ടു പ്രതിയെ തെരയുകയാണെന്നും സീൽ നിർമാണത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരിയാണെന്നും പൊഴിയൂർ പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ കേസിൽ പ്രതി പിടിയിൽ - man arrested
പൊഴിയൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുടെ വ്യജ സീലും ഒപ്പും ഉപയോഗിച്ചാണ് ഇയാൾ നൂറ് കണക്കിന് ആളുകൾക്ക് സർട്ടിഫിക്കറ്റ് നൽകിയത്.