ETV Bharat / state

സിനിമ, സീരിയല്‍ താരം കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു - കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

1989ല്‍ പുറത്തിറങ്ങിയ ‘ക്രൈംബ്രാഞ്ച്' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് എത്തിയ അദ്ദേഹം അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

karyavattom sasikumar  karyavattom sasikumar passed away  malayalam cine actor karyavattom sasikumar  karyavattom sasikumar movies  karyavattom sasikumar death  karyavattom sasikumar last movie  കാര്യവട്ടം ശശികുമാര്‍  കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു  ക്രൈംബ്രാഞ്ച്
സിനിമ, സീരിയല്‍ താരം കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു
author img

By

Published : Oct 10, 2022, 12:02 PM IST

Updated : Oct 10, 2022, 12:35 PM IST

തിരുവനന്തപുരം: സിനിമ-സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചലച്ചിത്ര രംഗത്ത് ഇരുപതോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

കെ.എസ് ഗോപാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത് 1989ല്‍ പുറത്തിറങ്ങിയ ‘ക്രൈംബ്രാഞ്ച്’ എന്ന സിനിമയിലൂടെയാണ് കാര്യവട്ടം ശശികുമാർ ചലച്ചിത്ര ലോകത്തെത്തിയത്. 'നാഗം', 'മിമിക്‌സ് പരേഡ്', 'കുഞ്ഞിക്കുരുവി', 'ചെങ്കോല്‍', 'ദേവാസുരം', 'കമ്പോളം', 'കുസൃതിക്കാറ്റ്', 'ആദ്യത്തെ കണ്‍മണി' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്.

Last Updated : Oct 10, 2022, 12:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.