ETV Bharat / state

'സ്ഥിരം കോടതി' പദവി ലഭിക്കാതെ തിരുവനന്തപുരം താൽകാലിക മജിസ്‌ട്രേറ്റ് കോടതി

സാധാരണ ഗതിയിൽ താൽകാലിക കോടതികൾ പ്രവർത്തനം ആരംഭിച്ച് മൂന്നു വർഷം പിന്നിട്ടാൽ സ്ഥിരം കോടതിയുടെ പദവി നൽകണമെന്നാണ് കീഴ്വഴക്കം. ഇവിടെ ആറു വർഷം പിന്നിട്ടിട്ടും സ്ഥിരം കോടതി പദവി ലഭിച്ചില്ല എന്ന്‌ മാത്രമല്ല സ്ഥിര ജീവനക്കാരുമില്ല

മജിസ്‌ട്രേറ്റ് കോടതി  സ്ഥിരം കോടതി  പദവി  തിരുവനന്തപുരം  സാധാരണ ഗതി  താൽകാലിക  അവഗണ
'സ്ഥിരം കോടതി' പദവി ലഭിക്കാതെ തിരുവനന്തപുരം താൽകാലിക മജിസ്‌ട്രേറ്റ് കോടതി
author img

By

Published : Sep 14, 2020, 9:45 AM IST

തിരുവനന്തപുരം: തിരുവനന്തപുരം താൽകാലിക മജിസ്‌ട്രേറ്റ് കോടതി ആറ് വർഷം പിന്നിട്ടിട്ടും 'സ്ഥിരം കോടതി' എന്ന പദവി ലഭിക്കാതെ അവഗണയിൽ. ജില്ലാ കോടതിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച താൽകാലിക മജിസ്‌ട്രേറ്റ് കോടതിക്കാണ് അവഗണ. 2014ൽ കേസുകളുടെ ബാഹുല്യം കുറക്കാനായി ഹൈക്കോടതി നടപ്പിലാക്കിയ സംവിധാനമായിരുന്നു താൽകാലിക മജിസ്‌ട്രേറ്റ് കോടതി. സാധാരണ ഗതിയിൽ താൽകാലിക കോടതികൾ പ്രവർത്തനം ആരംഭിച്ച് മൂന്നു വർഷം പിന്നിട്ടാൽ സ്ഥിരം കോടതിയുടെ പദവി നൽകണമെന്നാണ് കീഴ്വഴക്കം. ഇവിടെ ആറു വർഷം പിന്നിട്ടിട്ടും സ്ഥിരം കോടതി പദവി ലഭിച്ചില്ല എന്ന്‌ മാത്രമല്ല സ്ഥിര ജീവനക്കാരുമില്ല.

ദിനം പ്രതി നൂറുകണക്കിന് എഫ്.ഐ.ആർ ഫയൽ ചെയ്യുന്ന കോടതിയിൽ 17,000ൽ പരം കേസുകളാണ് നിലവിലുള്ളത്. ഈ കേസുകളെല്ലാം പരിശോധിച്ച് തുടർനടപടികൾ കൈക്കൊള്ളുവാൻ എട്ട് ജീവനക്കാരാണ് ഉള്ളത്. ഇതിൽ ജൂനിയർ സൂപ്രണ്ട്, ബെഞ്ച് ക്ലാർക്, സ്റ്റെനോ എന്നീ മൂന്ന് ജീവനക്കാർ ഒഴികെ മറ്റ് അഞ്ച് ജീവനക്കാരും ദിവസ വേതനത്തിന് ജോലിചെയുന്നവരാണ്. ഈ അവസ്ഥ ചോദ്യം ചെയ്‌ത് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് കോടതി സർക്കാരിനോട് വിശദികരണം ചോദിക്കുകയും ചെയ്‌തിരുന്നു. മറുപടിയായി നിലവിലെ എല്ലാ താൽകാലിക തസ്‌തികയിലും പി.എസ്.സിയില്‍ നിന്നും ജീവനക്കാരെ നിയമിക്കുമെന്ന് 2017ൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നിലപാട് സ്വീകരിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും തുടർനടപടികളൊന്നുമുണ്ടായില്ല.

താൽകാലിക മജിസ്‌ട്രേറ്റ് കോടതിയുടെ കീഴിൽ പേരൂർക്കട, വഞ്ചിയൂർ, വലിയതുറ എന്നീ മൂന്ന് പോലീസ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. ഇതിൽ വലിയതുറ പൊലീസ് സ്റ്റേഷൻ്റെ കീഴിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളും പരിഗണിക്കുന്നത്. താൽകാലിക കോടതി ആയതുകൊണ്ടുതന്നെ കേസിൽ പിടിച്ചെടുക്കുന്ന തൊണ്ടിവകകൾ സൂക്ഷിക്കുവാനോ മറ്റ് രഹസ്യ സ്വഭാവമുള്ള രേഖകൾ സൂക്ഷിക്കുവാനോ ഇവിടെ സ്ഥിരമായൊരു റെക്കോർഡ് റൂം ഇല്ല. ഇത് കേസുകളുടെ വിധിന്യായത്തെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.