തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. മാടപ്പള്ളി പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്ലക്കാർഡുകളുമായി മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
ചോദ്യത്തോര വേളയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സഭ നിര്‍ത്തിവച്ചു. സഭയ്‌ക്കുള്ളില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ചട്ടവിരുദ്ധം. ചോദ്യോത്തര വേള തടസപ്പെടുത്തുന്നത് കീഴ്‌വഴക്കമല്ലെന്നും സ്‌പീക്കര്‍ എം.ബി രാജേഷ് പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു.
'യു.ഡി.എഫ് നേതാക്കള്‍ മാടപ്പള്ളി സന്ദര്‍ശിയ്ക്കും'
പ്രതിപക്ഷ പ്രതിഷേധത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. അപവാദം പ്രചരിപ്പിക്കാന്‍ ചോദ്യോത്തര വേള തടസപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഇതുവരെ കാണാത്ത പ്രക്ഷോഭമാണ് കെ റെയിലിനെതിരെ നടന്നുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തിരിച്ചടിച്ചു. അതിക്രമം കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും നേരെ. യു.ഡി.എഫ് സമരം ശക്തിപ്പെടുത്തും. ഐക്യജനാധിപത്യ മുന്നണി നേതാക്കള്‍ മാടപ്പള്ളി സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയ്‌ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിൽ, കെ റെയിൽ കല്ലിടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം പൊലീസുകാരുമായുള്ള സംഘർഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു. 2022 മാര്‍ച്ച് 17നാണ് സംഭവം.
ALSO READ: പാലക്കാട് ധോണിയെ വിറപ്പിച്ച പുലി കെണിയില്‍ കുടുങ്ങി; ആശങ്കയ്ക്ക് വിരാമം
നാട്ടുകാർക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തുകയും സ്‌ത്രീകളെ വലിച്ചിഴച്ച് നീക്കുകയുമുണ്ടായി. സമരത്തിന്‍റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്.