ETV Bharat / state

എം. ശിവശങ്കർ എൻഫോഴ്‌സ്മെന്‍റ് കസ്റ്റഡിയിൽ - സ്വർണക്കടത്ത് കേസ് ശിവശങ്കർ കസ്റ്റഡി

SIVASANKAR CUSTODY  m sivashankar under custody  എം ശിവശങ്കർ കസ്റ്റഡിയിൽ  മുൻകൂർ ജാമ്യാപേക്ഷ തള്ളി  സ്വർണക്കടത്ത് കേസ് ശിവശങ്കർ കസ്റ്റഡി  gold smuggling case sivashankar
എം. ശിവശങ്കർ
author img

By

Published : Oct 28, 2020, 10:59 AM IST

Updated : Oct 28, 2020, 12:15 PM IST

10:53 October 28

നീക്കം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ

ജാമ്യം നിഷേധിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ എൻഫോഴ്സ്മെന്‍റ് നടപടിയെടുത്തു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് എം. ശിവശങ്കർ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കസ്റ്റഡിയിൽ. തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദാശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ജാമ്യം നിഷേധിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ എൻഫോഴ്സ്മെന്‍റ് നടപടിയെടുത്തു. ഇ.ഡിയുടെ കൊച്ചി ഓഫിസിലേക്കാണ് കൊണ്ടുപോകുക. ആയുർവേദ ചികിത്സ പൂർത്തിയായെന്നും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തടസമില്ലെന്നും ആശുപത്രി അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. 

എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ ആദ്യം ആശുപത്രിയിൽ എത്തിയതിന് ശേഷം ഒഴിഞ്ഞ വാഹനം ആശുപത്രി പരിസരത്ത് എത്തിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇതേസമയം മാധ്യമങ്ങൾക്ക് മുൻപിൽ മൗനമായിരുന്നു ശിവശങ്കറിന്‍റെ പ്രതികരണം. 

Last Updated : Oct 28, 2020, 12:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.