ETV Bharat / state

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം : സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സ്കൂളുകളിലെ വെള്ളം വിലയിരുത്തും, പാചകപ്പുരയിലെ പാത്രങ്ങൾ അടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകണം

school lunches Safety  ensure Safety in School Launch  സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം  സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം; സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
author img

By

Published : Jun 5, 2022, 6:15 PM IST

തിരുവനന്തപുരം : സ്കൂളുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി സർക്കാർ. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സ്കൂൾ തലം മുതൽ പരിശോധനകൾ ശക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ-പൊതുവിതരണ വകുപ്പുകൾ പരിശോധനകൾക്ക് നേതൃത്വം നൽകും.

സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്ന് ആഹാരം കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പാചകപ്പുരയിൽ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് നിർദേശം നൽകി.

പാചകപ്പുരയിലെ പാത്രങ്ങൾ അടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകണം. സ്കൂളുകളിലെ വെള്ളവും പരിശോധിക്കും. ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും ഉച്ചഭക്ഷണ സമയത്ത് കുട്ടികൾക്കൊപ്പം കഴിക്കും. വെള്ളിയാഴ്ച ഡ്രൈഡേ ആചരിക്കും. ഭക്ഷ്യവിഷബാധയുണ്ടായ വിഴിഞ്ഞത്തെ എൽഎംഎൽപി സ്കൂളിൽ 421 കുട്ടികളിൽ 375 കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചിരുന്നു.

Also Read: ഉച്ചക്കട എൽ.എം.എസ് എൽ.പി സ്‌കൂളിൽ ഭക്ഷ്യവിഷബാധ; ഉച്ചഭക്ഷണം കഴിച്ച കുട്ടികൾ തളർന്ന് വീണു

കായംകുളം ടൗൺ ഗവ. സ്കൂളിൽ 593 പേരും ഭക്ഷണം കഴിച്ചതാണ്. ഭക്ഷ്യവിഷബാധ ഉണ്ടായ സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിന് ശേഷം ഫലം ലഭിക്കും. അതിനുശേഷമേ സംഭവിച്ചതെന്തെന്ന് വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ ഗൗരവമായ പരിശോധനയ്ക്ക് നിർദേശം നൽകിയതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. പരിശോധനാഫലം ലഭിക്കുമ്പോൾ, വീഴ്ച വരുത്തിയതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.