തിരുവനന്തപുരം : വ്യാജ വിദ്യാഭ്യാസ യോഗ്യത ആരോപണത്തില്‍ വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയിലാണ് ലോകായുക്ത നടപടി. ഒരു മാസത്തിനകം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ലോകായുക്ത അറിയിച്ചു. അടുത്ത മാസം 25ന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, തനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നാണ് വിഷയത്തില്‍ ഷാഹിദ കമാല്‍ പ്രതികരിച്ചത്. പഠനകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ തനിക്ക് ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു.
Also Read: മോൻസണിനെതിരെയുള്ള അന്വേഷണം വൈകിപ്പിച്ചത് എന്തിനെന്ന് പ്രതിപക്ഷ നേതാവ്
തന്‍റെ പങ്കാളിയുടെ മരണത്തിന് ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദം പൂര്‍ത്തിയാക്കി. അഡ്‌മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം പാസായെന്നും ഇപ്പോള്‍ സോഷ്യൽ വർക്കിൽ ബിരുദാനന്ത ബിരുദ വിദ്യാര്‍ഥിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.