തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള വ്യത്യസ്ഥമാകുന്നത് സംഘാടനത്തിലെ മികവു കൊണ്ടാണെന്ന് മുൻ പൊതു വിദ്യാഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായ കെ.വി മോഹൻകുമാർ. ഡെലിഗേറ്റ് സൗഹാർദമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെ തികച്ചും വ്യത്യസ്തമാകുന്നതെന്നും ഗോവൻ ചലച്ചിത്രമേളയുമായി താരതമ്യം ചെയ്യുമ്പോൾ ഡെലിഗേറ്റുകൾക്ക് സ്വതന്ത്രമായി സിനിമ കാണാൻ ഐഎഫ്എഫ്കെ അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകരരോട് എന്ന പോലെയാണ് ഗോവൻ ചലച്ചിത്രമേളയിൽ ഡെലിഗേറ്റുളോടുള്ള പെരുമാറ്റമെന്നും സിനിമ കാണുന്നതിലും നിയന്ത്രണങ്ങളുണ്ടെന്നും മോഹൻ കുമാർ പറഞ്ഞു. അതേ സമയം മികച്ച സിനിമകൾ ഈ വർഷം ഐഎഫ്എഫ്കെയിൽ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവൻ ഫെസ്റ്റിവലിൽ കണ്ട പല നല്ല സിനിമകളും ഇവിടെ ഇല്ലെന്നും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.