ETV Bharat / state

KTDFC Is In Financial Crisis കടുത്ത സാമ്പത്തിക പ്രതിസന്ധി; അടച്ചുപൂട്ടലിന്‍റെ വക്കില്‍ കെടിഡിഎഫ്‌സി

Kerala Transport Development Finance Corporation Ltd: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കെടിഡിഎഫ്‌സി. ധനകാര്യ സ്ഥാപമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നഷ്‌ടമായേക്കും. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വരുമാനമില്ല.

KTDFC Is In Financial Crisis  കടുത്ത സാമ്പത്തിക പ്രതിസന്ധി  അടച്ചുപൂട്ടലിന്‍റെ വക്കില്‍ കെടിഡിഎഫ്‌സി  കെടിഡിഎഫ്‌സി  KTDFC Is In Financial Crisis  Kerala Bank
KTDFC Is In Financial Crisis
author img

By ETV Bharat Kerala Team

Published : Sep 29, 2023, 8:36 AM IST

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്‌സി (കേരള ട്രാൻസ്‌പോർട്ട് ഡെവലപ്മെന്‍റ് ഫിനാൻസ് കോർപറേഷൻ) അടച്ച് പൂട്ടലിന്‍റെ വക്കില്‍ (KTDFC Is In Financial Crisis). കടം നല്‍കിയ പണത്തിന് കെഎസ്ആര്‍ടിസി തിരിച്ചടവ് മുടക്കിയതാണ് കെടിഡിഎഫ്‌സിയ്‌ക്ക് (Kerala Transport Development Finance Corporation Limited) തിരിച്ചടിയായത്. ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള കെടിഡിഎഫ്‌സിയുടെ ലൈസന്‍സ് ഇതോടെ നഷ്‌ടമായേക്കും.

900 കോടിയിലേറെ രൂപയാണ് പിഴ പലിശ ഉള്‍പ്പടെ കെഎസ്ആര്‍ടിസി തിരിച്ചടയ്ക്കാനുളളത്. ഇത് കാരണം നിലവിൽ നിക്ഷേപകര്‍ സമീപിക്കുമ്പോൾ പണം തിരിച്ച് നല്‍കാനാകാത്ത സ്ഥിതിയിലാണ് കെടിഡിഎഫ്‌സി. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീരാമകൃഷ്‌ണ മിഷനില്‍ നിന്ന് കെടിഡിഎഫ്‌സി 130 കോടി രൂപ സ്ഥിര നിക്ഷേപമായി സ്വീകരിച്ചിരുന്നു. ഈ തുക കാലാവധി കഴിഞ്ഞിട്ടും കെടിഡിഎഫ്‌സി തിരിച്ച് നൽകിയില്ല.

കെടിഡിഎഫ്‌സിയിൽ 580 കോടിയോളം രൂപയാണ് സ്ഥിര നിക്ഷേപം ഉള്ളത്. നിലവിൽ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും വരുമാനമില്ലാത്ത അവസ്ഥയിലാണ് ഈ പൊതുമേഖല സ്ഥാപനം. കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങൾ തിരിച്ച് നല്‍കിയില്ലെങ്കില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്ക് (Reserve Bank) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2018ൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് (Former Finace Minister Thomas Isaac), കെഎസ്ആർടിസിയുടെ സഞ്ചിത കടം വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 3,000 കോടി കവിഞ്ഞപ്പോൾ ബാങ്കുകളുടെ കൺസോർഷ്യം ഉണ്ടാക്കി 3,300 കോടി കടമെടുത്ത് 2018ൽ അവയെല്ലാം അടച്ചുതീർത്തിരുന്നു. ഇതുകൊണ്ടുള്ള പ്രധാന നേട്ടം 14 ശതമാനവും അതിലേറെയുമുള്ള പലിശ നിരക്കുകളിൽ നിന്ന് 10 ശതമാനത്തിൽ താഴെയുള്ള നിരക്കിലേക്ക് വായ്‌പ എത്തിക്കാം എന്നതായിരുന്നു.

എന്നാൽ കെഎസ്എഫ്ഇയിൽ നിന്നും സംസ്ഥാന കാർഷിക വികസന ബാങ്കിൽ നിന്നുമുള്ള വേറെ 356 കോടി കടബാധ്യത തീർത്താൽ മാത്രമെ കൺസോർഷ്യത്തിന്‍റെ കടം കിട്ടൂ എന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള ബാങ്കിൽ നിന്ന് 356 കോടി കടമെടുത്ത് കെടിഡിഎഫ്‌സി കെഎസ്ആർടിസിയുടെ കടം വീട്ടിയത്. എന്നാൽ കെഎസ്ആർടിസി ഈ ബാധ്യത കെടിഡിഎഫ്‌സിക്ക് തിരിച്ചടക്കാതായതോടെ കൊടുത്ത വായ്‌പയുടെ കുടിശിക 900 കോടി കവിഞ്ഞു. ഇതാണ് കെടിഡിഎഫ്‌സിയെ അടച്ച് പൂട്ടലിന്‍റെ വക്കിൽ എത്തിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.