ETV Bharat / state

KSRTC's Electronic Ticket Machine Problem : പേപ്പര്‍ മാറി, സംസ്ഥാനത്തുടനീളം കെഎസ്ആർടിസിയുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിന് തകരാറ് - KSRTCs Electronic Ticket Machine Problem

കട്ടി കൂടിയ പേപ്പർ റോൾ ഉപയോഗിച്ച് ടിക്കറ്റുകൾ പ്രിന്‍റ് ചെയ്യുമ്പോൾ നിരക്ക്, സമയം, തീയതി, സ്ഥലം തുടങ്ങിയ വിവരങ്ങൾ വ്യക്തമായി പതിയുന്നില്ല എന്നതാണ് നിലവിൽ നേരിടുന്ന പ്രശ്‌നമെന്ന് കെഎസ്ആർടിസിയിലെ കണ്ടക്‌ടർമാര്‍ പറയുന്നു

Ksrtc etm damage  KSRTC electronic ticket machine  Electronic ticket machine out of order  കെഎസ്ആർടിസി  ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ  Information is not getting in the tickets  paper roll is the cause of the malfunction  Micro FX Electronic ticket machine  ടിക്കറ്റുകൾ പ്രിന്‍റ് ചെയ്യുന്നതില്‍ കുഴപ്പം  KSRTC conductors are facing problems
KSRTC Electronic Ticket Machine Out Of Order
author img

By ETV Bharat Kerala Team

Published : Sep 25, 2023, 10:07 PM IST

തിരുവനന്തപുരം : സംസ്ഥാനത്തുടനീളം കെഎസ്ആർടിസിയുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പണിമുടക്കുന്നതായി പരാതി. (KSRTC's Electronic Ticket Machine Problem). മെഷീനിൽ ടിക്കറ്റ് പ്രിന്‍റ് ചെയ്യാൻ ഉപയോഗിക്കുന്ന പേപ്പർ റോൾ ആണ് തകരാറിന് കാരണം. മെഷീനിൽ നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്നതിൽ നിന്നും വ്യത്യസ്‌തമായ കട്ടി കൂടിയ പേപ്പർ റോൾ ആണ് ഇപ്പോൾ നൽകുന്നത്. ഈ പേപ്പർ റോൾ ഉപയോഗിച്ച് ടിക്കറ്റുകൾ പ്രിന്‍റ് ചെയ്യുമ്പോൾ നിരക്ക്, സമയം, തീയതി, സ്ഥലം തുടങ്ങിയ വിവരങ്ങൾ വ്യക്തമായി പതിയുന്നില്ലെന്നതാണ് നിലവിൽ നേരിടുന്ന പ്രശ്‌നമെന്ന് കെഎസ്ആർടിസിയിലെ കണ്ടക്‌ടര്‍മാര്‍ പറയുന്നു.

മെഷീനിന്‍റെ ഡിസ്പ്ലേ ഇടയ്ക്ക് അണയുന്നു, വേഗത്തിൽ ചാർജ് തീരുന്നു തുടങ്ങിയ പ്രശ്‌നങ്ങളും കണ്ടക്‌ടർമാർ അഭിമുഖീകരിക്കുന്നുണ്ട്. മാത്രമല്ല കട്ടി കൂടിയ പേപ്പർ റോൾ ഉപയോഗിക്കുന്നതിലൂടെ മെഷീൻ വേഗം തകരാറിലാകുന്നുവെന്നും ജീവനക്കാര്‍ വശദീകരിക്കുന്നു. നിലവിലെ പ്രതിസന്ധി കാരണം പഴയ റാക്കിൽ നിന്നാണ് ഇപ്പോൾ കണ്ടക്‌ടർമാർ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത്. ബാംഗ്ലൂർ ആസ്ഥാനമായ മൈക്രോ എഫ് എക്‌സ് എന്ന കമ്പനിയാണ് കെഎസ്ആർടിസിക്ക് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ നൽകുന്നത്. ഈ കമ്പനി തന്നെയാണ് മെഷീനിൽ ഉപയോഗിക്കുന്ന പേപ്പർ റോളും നൽകുന്നത്.

സംസ്ഥാനത്തെ എല്ലാ ഡിപ്പോകളും സമാന പ്രശ്‌നം നേരിടുന്നതായാണ് ജീവനക്കാർ അറിയിക്കുന്നത്. 2020 മുതൽ മൈക്രോ എഫ് എക്‌സ് എന്ന കമ്പനിയാണ് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ കെഎസ്ആർടിസിക്ക് നൽകുന്നത്. അഞ്ച് വർഷത്തേക്കാണ് കരാർ. നേരത്തെ കർണാടക ആസ്ഥാനമായ 'ക്വാണ്ടം ഇയോൺ' എന്ന കമ്പനിയിൽ നിന്നായിരുന്നു മെഷീനുകൾ വാങ്ങിയിരുന്നത്. കരാർ അവസാനിച്ചതോടെ മൈക്രോ എഫ് എക്‌സിന് കരാർ നൽകുകയായിരുന്നു.

ALSO READ: 'കെഎസ്‌ആർടിസി ജീവനക്കാരുടെ വായ്‌പ തിരിച്ചടവ്, ഗതികേടുകൊണ്ട് മുടങ്ങിയത് കോടതിയലക്ഷ്യമായി കാണാനാകില്ല'; ഹൈക്കോടതി

മൈക്രോ എഫ് എക്‌സ് നിലവിൽ ജിഎസ്‌ടി അടക്കം ഏകദേശം 9000 രൂപയ്ക്കാണ് മെഷീനുകൾ നൽകുന്നത്. എന്നാൽ ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മെഷീൻ നല്‍കാൻ കെൽട്രോൺ സന്നദ്ധത അറിയിച്ചെങ്കിലും മൈക്രോ എഫ് എക്‌സിന് കരാർ നല്‍കുകയായിരുന്നുവെന്നും ജീവനക്കാർ ആക്ഷേപം ഉന്നയിക്കുന്നു.

ALSO READ: സ്ഥിരം ജീവനക്കാരുടെ എണ്ണം 15,000ൽ എത്തിക്കണം, 5 വർഷത്തേക്കെങ്കിലും നിയമന നിരോധനം തുടരേണ്ടി വരുമെന്ന് കെഎസ്‌ആര്‍ടിസി

അതേസമയം വായ്‌പ തിരിച്ചടവ് മുടങ്ങിയതിൽ കെഎസ്ആർടിസിക്കെതിരെ ചാലക്കുടി കെഎസ്ആർടിസി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി വായ്‌പ നൽകുകയും ശമ്പളത്തിൽ നിന്നും തിരിച്ചടവ് തുക പിടിക്കുകയുമായിരുന്നു. എന്നാൽ ശമ്പളത്തിൽ നിന്നും പിടിച്ച തുക കെഎസ്ആർടിസി അടയ്ക്കാതെ വന്നതോടെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നേരത്തെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. എന്നാല്‍ ഇത് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.