തിരുവനന്തപുരം: നഗര മേഖലകള്‍ കേന്ദ്രീകരിച്ച് ഫീഡര്‍ സര്‍വീസിനായി ഓട്ടോറിക്ഷകള്‍ വാങ്ങാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് യാത്രക്കാരെ ബസ് സ്റ്റാൻഡുകളിലേക്ക് എത്തിക്കുന്നതാണ് ഫീഡര്‍ സര്‍വീസ്. ഇതിനായി ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി 50 ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.
കെടിഡിഎഫ്‌സി വഴിയാണ് ഓട്ടോകള്‍ വാങ്ങുന്നത്. രണ്ടാം ഘട്ടത്തില്‍ 500 ഇലക്ട്രിക് ഓട്ടോകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലും മൂന്നാം ഘട്ടത്തില്‍ ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഉപയോഗത്തിനായി വാങ്ങുന്നതിനും ആലോചനയുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം, കിഫ്ബിയുടെ ധനസഹായത്തോടെ കെഎസ്ആര്‍ടിസി തിരുവനന്തപുരം സിറ്റിയ്ക്കായി 50 ഇലക്ട്രിക് ബസുകളും വാങ്ങും. ഇതിനായി 47.5 കോടി രൂപ കിഫ്ബി വഴി ധനസഹായം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇലക്ട്രിക് വാഹന നയം രൂപീകരിച്ച് നവീനമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത് എന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, ഇലക്ട്രിക് മോട്ടോര്‍ കാര്‍, പ്രൈവറ്റ് സര്‍വ്വീസ് വെഹിക്കിള്‍സ്, ഇലക്ട്രിക് ത്രീവീലര്‍ എന്നിവയുടെ ഒറ്റത്തവണ നികുതി വിലയുടെ 5% ആയി 2020-ലെ ഫിനാന്‍സ് ആക്ട് പ്രകാരം നിജപ്പെടുത്തിയിട്ടുണ്ട്. മറ്റു വാഹനങ്ങള്‍ക്ക് 9% മുതല്‍ 21% വരെയാണ് ഒറ്റത്തവണ നികുതി.
ALSO READ ശിവൻ കുട്ടിക്കും മുഹമ്മദ് റിയാസിനും സിപിഎം എംഎല്‍എമാരുടെ രൂക്ഷവിമർശനം
ഏപ്രില്‍ ഒന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയില്‍ രജിസ്‌ട്രേഷന്‍ തീയതി മുതല്‍ ആദ്യത്തെ അഞ്ചുവര്‍ഷത്തെ തുകയുടെ 50% ഇളവും അനുവദിച്ചിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നികുതി രജിസ്‌ട്രേഷന്‍ തീയതി മുതല്‍ ആദ്യത്തെ അഞ്ചുവര്‍ഷത്തേയ്ക്ക് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
3,00,000 രൂപ വരെ വാര്‍ഷിക വരുമാനമുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഉടമസ്ഥര്‍ക്ക് 30,000 രൂപ സബ്‌സിഡിയും നല്‍കി വരുന്നു. ഇലക്ട്രിക് വാഹനങ്ങളെ പെര്‍മിറ്റ് എടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനെ നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്തിയ പ്രകാരം തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലായി 6 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 26 സ്ഥലങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ALSO READ മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു
ഇലക്ട്രിക് വാഹനങ്ങളെ ജനപ്രിയമാക്കുന്നതിന് 2021 -22 ബജറ്റില്‍ 12 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ 2021-22 ബജറ്റ് പ്രസംഗത്തില്‍ ഇരുചക്ര വാഹനം ഉപയോഗിച്ച് വിവിധ തരത്തിലുള്ള സാധാരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന പത്രവിതരണക്കാര്‍, മത്സ്യക്കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഹോം ഡെലിവറി നടത്തുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇന്ധനച്ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് ഓട്ടോറിക്ഷകളും ലഭ്യമാക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വായ്പാ പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.
ഇതിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ 10,000 ഇരുചക്ര വാഹനങ്ങളും 5000 ഓട്ടോറിക്ഷയും വാങ്ങാനായി 200 കോടി രൂപയുടെ വായ്പ പദ്ധതിയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്നും ഗതാഗതമന്ത്രി പറഞ്ഞു.
ALSO READ ശബരിമല നട 16ന് തുറക്കും; വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്‌തവർക്ക് മാത്രം പ്രവേശനം