തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകള്‍ വ്യാഴാഴ്‌ച അർധരാത്രി മുതൽ പണിമുടക്കും. ബി.എം.എസും കെ.എസ്.ആര്‍.ടി.ഇയും 24 മണിക്കൂറും ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് ഒഴിവാക്കാനായി ഗതാഗതമന്ത്രി ബുധനാഴ്‌ച വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി തൊഴിലാളികള്‍ മുന്നോട്ട് പോകുന്നത്.
ALSO READ:കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; ആദരവറിയിച്ച് ഭാരത് ബയോടെക്
സ്‌കൂള്‍ തുറന്ന സാഹചര്യവും ശബരിമല തീര്‍ഥാടനവും പരിഗണിച്ച് പണിമുടക്ക് ഒഴിവാക്കണമെന്നും ശമ്പളപരിഷ്‌കരത്തിനായി കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ യൂണിയനുകള്‍ തയാറായില്ല. ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായി സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വിഫ്റ്റ് കമ്പനിയ്‌ക്കെതിരെയും തൊഴിലാളി സംഘടനകള്‍ നിലപാടെടുത്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. സ്വിഫ്റ്റ് കമ്പനി രൂപീകരണത്തിനെതിരെ ബി.എം.എസും, ടി.ഡി.എഫും നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ നിന്നും യൂണിയന്‍ പിന്മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.