തിരുവനന്തപുരം: നഗരത്തിൽ സർവീസ് നടത്തുന്ന പോയിൻ്റ് ടു പോയിൻ്റ് ഇലക്ട്രിക് ബസുകളുടെ റൂട്ടും ടിക്കറ്റ് നിരക്കും പരിഷ്ക്കരിക്കാനൊരുങ്ങി കെഎസ്ആർടിസി (KSRTC is ready to modify the route and increase the ticket price). നിലവിലെ റൂട്ടിൽ കൂടുതൽ പോയിൻ്റുകൾ ഉൾപ്പെടുത്തിയാണ് പരിഷ്ക്കരണം. ഇതനുസരിച്ച് 15 കിലോമീറ്ററിൽ കൂടുതൽ പോയിൻ്റ് വരുന്ന യാത്രകൾക്ക് ഇനി മുതൽ മിനിമം നിരക്കായ 10 രൂപയ്ക്കൊപ്പം 5 രൂപയാണ് വർധന. 18 കിലോമീറ്ററിൽ കൂടിയ യാത്രയ്ക്ക് 20 രൂപയാകും ടിക്കറ്റ് നിരക്ക്.
ടിക്കറ്റ് നിരക്ക് വർധന ഇങ്ങനെ:
- സിവിൽസ്റ്റേഷൻ - നെട്ടയം - കരമന റൂട്ടിൽ സിവിൽസ്റ്റേഷൻ മുതൽ നെട്ടയം വരെയുള്ള യാത്രയ്ക്ക് 10 രൂപയാണ് നിരക്ക്. നിലവിലെ പരിഷ്‌കരണം അനുസരിച്ച് സിവിൽസ്റ്റേഷൻ മുതൽ കരമന വരെയുള്ള യാത്രയ്ക്ക് 15 വരെയാകും ടിക്കറ്റ് നിരക്ക്.
- പേരൂർക്കട - തമ്പാനൂർ ടിക്കറ്റ് നിരക്ക് 10 രൂപ
- കെൽട്രോൺ ജംഗ്ഷൻ - നെട്ടയം - തമ്പാനൂർ ( ഇലക്ട്രോൺ ജംഗ്ഷൻ മുതൽ നെട്ടയം വരെ 10 രൂപയും, ഇലക്ട്രോൺ ജംഗ്ഷൻ മുതൽ തമ്പാനൂർ വരെ 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്)
തമ്പാനൂർ - സ്റ്റാച്യു - തൃക്കണ്ണാപുരം ടിക്കറ്റ് നിരക്ക്
- മണ്ണന്തല - നെട്ടയം - കരമന (മണ്ണന്തല മുതൽ നെട്ടയം വരെ 10 രൂപയും മണ്ണന്തല മുതൽ കരമന വരെ 15 രൂപയുമാണ് നിരക്ക്)
- പുത്തൻതോപ്പ് - പൗണ്ട് കടവ് - ശംഖുമുഖം ബീച്ച് ( പുത്തൻതോപ്പ് മുതൽ പൗണ്ട് കടവ് വരെ 10 രൂപയും പുത്തൻതോപ്പ് മുതൽ ശംഖുമുഖം ബീച്ച് വരെ 15 രൂപയുമാണ് നിരക്ക്)
- മലയിൻകീഴ് - തൃക്കണ്ണാപുരം - ഊക്കോട് (മലയിൻകീഴ് മുതൽ തൃക്കണ്ണാപുരം വരെ 10 രൂപയും മലയിൻകീഴ് മുതൽ ഊക്കോട് വരെ 15 രൂപയുമാണ് നിരക്ക്)
- കല്ലിയൂർ - പാപ്പനംകോട് - വികാസ് ഭവൻ (കല്ലിയൂർ മുതൽ പാപ്പനംകോട് വരെ 10 രൂപയും കല്ലിയൂർ മുതൽ വികാസ് ഭവൻ വരെ 15 രൂപയുമാണ് നിരക്ക്)
പോയിന്‍റ് ടു പോയിന്‍റ് റൂട്ട് പരിഷ്ക്കരണം ഇങ്ങനെ:
- നിലവിലെ റൂട്ട്: മണ്ണന്തല - മുക്കോല- സിവിൽസ്റ്റേഷൻ - പേരൂർക്കട - മണ്ണാമൂല- വട്ടിയൂർക്കാവ് - പിടിപി നഗർ - ഇലിപ്പോട് - വലിയവിള - പൂജപ്പുര - കരമന -പാപ്പനംകോട്
പരിഷ്ക്കരിച്ച റൂട്ട്: സിവിൽ സ്റ്റേഷൻ - പേരൂർക്കട - മണികണ്‌ഠേശ്വരം - നെട്ടയം - വട്ടിയൂർക്കാവ് -പിടിപി നഗർ - കാനറാ ബാങ്ക് ജംഗ്ഷൻ - ഇലിപ്പോട് - വലിയവിള -തിരുമല പൂജപ്പുര - കരമന
- നിലവിലെ റൂട്ട്: പേരൂർക്കട - അമ്പലമുക്ക് - കുറവൻകോണം - വൈ എം ആർ - ചാരാച്ചിറ -പ്ലാമൂട് - പി എം ജി - പാളയം - സ്റ്റാച്യു - തമ്പാനൂർ - കിഴക്കേകോട്ട
പരിഷ്ക്കരിച്ച റൂട്ട്: പേരൂർക്കട - അമ്പലമുക്ക് - കുറവൻകോണം - മരപ്പാലം - പ്ലാമൂട് - പിഎംജി - പാളയം - സ്റ്റാച്യു - തമ്പാനൂർ
- നിലവിലെ റൂട്ട്: കരകുളം - കാച്ചാണി -മുക്കോല -നെട്ടയം - മണ്ണറക്കോണം - വട്ടിയൂർക്കാവ് -സരസ്വതി വിദ്യാലയം - വലിയവിള - തിരുമല - പാങ്ങോട് - ഇടപ്പഴഞ്ഞി- വഴുതക്കാട് - ബേക്കറി ജംഗ്ഷൻ - പാളയം - സ്റ്റാച്യു
പരിഷ്ക്കരിച്ച റൂട്ട്: കരകുളം - കാച്ചാണി - മുക്കോല -നെട്ടയം - മണ്ണറക്കോണം - വട്ടിയൂർക്കാവ് -സരസ്വതി വിദ്യാലയം - വലിയവിള - തിരുമല -പാങ്ങോട് - ഇടപ്പഴഞ്ഞി -വഴുതക്കാട് -ബേക്കറി ജംഗ്ഷൻ - പാളയം - സ്റ്റാച്യു -തമ്പാനൂർ
- നിലവിലെ റൂട്ട്: കിഴക്കേകോട്ട - സ്റ്റാച്യു -പാളയം - ബേക്കറി ജംഗ്ഷൻ - ഇടപ്പഴഞ്ഞി - പാങ്ങോട് - തിരുമല - തൃക്കണ്ണാപുരം - പ്ലാങ്കാലമുക്ക് -പാപ്പനംകോട്
പരിഷ്ക്കരിച്ച റൂട്ട്: തമ്പാനൂർ - സ്റ്റാച്യു - പാളയം - ബേക്കറി ജംഗ്ഷൻ -വഴുതക്കാട് - ഇടപ്പഴഞ്ഞി - പാങ്ങോട് - തിരുമല - തൃക്കണ്ണാപുരം
- നിലവിലെ റൂട്ട്: പേരൂർക്കട -പൈപ്പിൻമൂട്- ഗോൾഡ് ലിങ്ക്സ് റോഡ് - ടിടിസി -ദേവസ്വം ബോർഡ് ജംഗ്ഷൻ -വൈ എം ആർ ജംഗ്ഷൻ - നന്ദൻകോട്- പ്ലാമൂട് - ആനടിയിൽ ആശുപത്രി -കണ്ണമ്മൂല- മെഡിക്കൽ കോളേജ്
പരിഷ്ക്കരിച്ച റൂട്ട്: മണ്ണന്തല -കിഴക്കേമുക്കോല- പള്ളിമുക്ക് -ക്രൈസ്റ്റ് നഗർ - വഴയില - വേറ്റിക്കോണം - മുക്കോല- നെട്ടയം -വട്ടിയൂർക്കാവ് - കാഞ്ഞിരംപാറ - മരുതംകുഴി- കൊച്ചാർ റോഡ്- ജഗതി - മേലാറന്നൂർ -കരമന
നിലവിലെ റൂട്ട്: ഓൾ സെയിന്‍റ്സ് കോളേജ് - ശംഖുമുഖം - വെട്ടുകാട് - വേളി - പള്ളിത്തുറ - സെൻ്റ് സേവിയേഴ്‌സ് കോളേജ് - പുത്തൻതോപ്പ്
പുത്തൻതോപ്പ് -സെൻ്റ് സേവിയേഴ്‌സ് കോളേജ് - പള്ളിത്തുറ - മാധവപുരം - ഓൾ സെയിൻ്റ്സ് കോളേജ്
പരിഷ്ക്കരിച്ച റൂട്ട്: പുത്തൻതോപ്പ് -സെൻ്റ് സേവിയേഴ്‌സ് കോളേജ് -പള്ളിത്തുറ -മാധവപുരം -ഓൾ സെയിൻ്റ്സ് കോളേജ് -ശംഖുമുഖം - വെട്ടുകാട് - വേളി - പള്ളിത്തുറ -സെൻ്റ് സേവിയേഴ്‌സ് കോളേജ് - പുത്തൻതോപ്പ്
- നിലവിലെ റൂട്ട്: മലയിൻകീഴ് - പേയാട് - തിരുമല -തൃക്കണ്ണാപുരം -സ്റ്റുഡിയോ റോഡ് - വെള്ളായണി ജംഗ്ഷൻ - വെള്ളായണി ക്ഷേത്രം
പരിഷ്ക്കരിച്ച റൂട്ട്: മലയിൻകീഴ് - പേയാട് - തിരുമല - തൃക്കണ്ണാപുരം - സ്റ്റുഡിയോ റോഡ്- വെള്ളായണി ജംഗ്ഷൻ - വെള്ളായണി ക്ഷേത്രം - ഊക്കോട്
- നിലവിലെ റൂട്ട്: വെള്ളായണി ക്ഷേത്രം - കുരുമി റോഡ്- കാരക്കാമണ്ഡപം - പാപ്പനംകോട് - കരമന- തമ്പാനൂർ -എസ് എസ് കോവിൽ റോഡ് - ഹൗസിംഗ് ബോർഡ് ജംഗ്ഷൻ - വാൻറോസ് ജംഗ്ഷൻ - സെക്രട്ടേറിയേറ്റ്
പരിഷ്ക്കരിച്ച റൂട്ട്: കല്ലിയൂർ-ഊക്കോട്- വെള്ളായണി ക്ഷേത്രം - കുരുമി റോഡ്- കാരക്കാമണ്ഡപം - പാപ്പനംകോട് - കരമന- തമ്പാനൂർ - എസ് എസ് കോവിൽ റോഡ് - ഹൗസിംഗ് ബോർഡ് ജംഗ്ഷൻ - വാൻറോസ് ജംഗ്ഷൻ - സ്റ്റാച്യു - വികാസ് ഭവൻ
- തിങ്കൾ മുതൽ പുതുക്കിയ ടിക്കറ്റ് നിരക്കും റൂട്ട് പരിഷ്ക്കരണവും നടപ്പാകുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ പോയിന്‍റുകൾ ഉൾപ്പെടുത്തിയാണ് റൂട്ട് പരിഷ്ക്കരണം.