കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിട്ട 3681 എംപാനൽ കണ്ടക്ടർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച സമരത്തെ അവഗണിച്ച് സംസ്ഥാന സർക്കാര്‍. ജീവനക്കാരുടെ സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും പരിഹാരത്തിന് സർക്കാർ തയ്യാറാകാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ജീവിതം മുഴുവൻ കെഎസ്ആർടിസിക്കുവേണ്ടി ചോരയും നീരും നൽകിയിട്ടും ഒരു സുപ്രഭാതത്തിൽ പിരിച്ചുവിടപ്പെട്ട ഇവർക്ക് കണ്ണീരല്ലാതെ ഒന്നും ഇനി ഒന്നും ബാക്കിയില്ല.
ജോലിയില്ലാതെ തിരികെ വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പലരും. ഹൈക്കോടതി കൈവിട്ടതോടെ സർക്കാരിന് മാത്രമേ ഈ വിഷയത്തിൽ ഇനിയൊരു പരിഹാരമുണ്ടാക്കാൻ കഴിയൂ. എന്നാൽ സർക്കാരാകട്ടെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറാകുന്നുമില്ല.