ETV Bharat / state

കെഎസ്‍ടിഇഎസ് പണിമുടക്ക് : മൂന്ന് ദിവസം ഡയസ്‍നോൺ പ്രഖ്യാപിച്ച് മാനേജ്മെന്‍റ്

8 ന് ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് 7,8,9 തീയതികളിൽ സർക്കാർ തീരുമാനത്തിന് വിധേയമായി ഡയസ്‍നോൺ ആയിരിക്കുമെന്ന് മാനേജ്മെന്‍റിന്‍റെ ഉത്തരവ്

KSRTC management announces dias none for employees  കെഎസ്‍ടിഇഎസ് പണിമുടക്ക്  കെഎസ്ആർടിസി ജീവനക്കാർക്ക് മൂന്ന് ദിവസം ഡയസ്‍നോൺ  അംഗീകൃത തൊഴിലാളി സംഘടനയായ കെഎസ്‍ടിഇഎസ്  ഓഫീസർമാർ ആരും ആസ്ഥാനം വിട്ട് പോകാൻ പാടില്ല  കെഎസ്ആർടിസി  KSRTC Strike  ഡയസ്‍നോൺ പ്രഖ്യാപിച്ച ഉത്തരവ്
KSRTC
author img

By

Published : May 7, 2023, 11:08 AM IST

Updated : May 7, 2023, 4:49 PM IST

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനയായ കെഎസ്‍ടിഇഎസ് (ബിഎംഎസ്) 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാർക്ക് ഡയസ്‍നോൺ പ്രഖ്യാപിച്ച് മാനേജ്മെന്‍റ്. എട്ടിന് ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക്, 7,8,9 തീയതികളിൽ സർക്കാർ തീരുമാനത്തിന് വിധേയമായി ഡയസ്‍നോൺ ആയിരിക്കുമെന്ന് മാനേജ്മെന്‍റ് ഉത്തരവിൽ വ്യക്തമാക്കി.

പണിമുടക്ക് ദിവസം ഓഫിസർമാർ ആരും ആസ്ഥാനം വിട്ട് പോകാൻ പാടില്ലെന്നും ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ ചുരുങ്ങിയത് ഒരു ഓഫിസറെങ്കിലും മുഴുവൻ സമയം ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

KSRTC management announces dias none for employees  കെഎസ്‍ടിഇഎസ് പണിമുടക്ക്  കെഎസ്ആർടിസി ജീവനക്കാർക്ക് മൂന്ന് ദിവസം ഡയസ്‍നോൺ  അംഗീകൃത തൊഴിലാളി സംഘടനയായ കെഎസ്‍ടിഇഎസ്  ഓഫീസർമാർ ആരും ആസ്ഥാനം വിട്ട് പോകാൻ പാടില്ല  കെഎസ്ആർടിസി  KSRTC Strike  ഡയസ്‍നോൺ പ്രഖ്യാപിച്ച ഉത്തരവ്
ഡയസ്‍നോൺ പ്രഖ്യാപിച്ച ഉത്തരവ്

പണിമുടക്ക് ദിവസം സർവീസ് മുടങ്ങാതിരിക്കാൻ ക്ലസ്റ്റർ, ജില്ല, യൂണിറ്റ് ഓഫിസർമാർക്ക് കെഎസ്ആർടിസി കർശന നിർദേശം നൽകി. 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ തലേദിവസത്തെയും പിറ്റേദിവസത്തെയും സർവീസിനെ ബാധിക്കും. ഇത് കെഎസ്ആർടിസിക്ക് വരുമാന നഷ്‌ടവും പൊതുജനങ്ങൾക്ക് യാത്രാക്ലേശവും ഉണ്ടാക്കും. അതുകൊണ്ടാണ് മൂന്നുദിവസം ഡയസ്‍നോൺ പ്രഖ്യാപിക്കുന്നതെന്നും സിഎംഡി ബിജു പ്രഭാകർ ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം പണിമുടക്ക് ദിവസം സാധാരണ പോലെ സർവീസുകൾ നടത്തണമെന്ന് ജിപി പ്രദീപ് കുമാർ (എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഓപ്പറേഷൻസ്) പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു. വിമാനത്താവളം, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസുകൾ നടത്തണമെന്നും ഉത്തരവിൽ പറയുന്നു. സർവീസുകൾ മുടങ്ങിയാൽ അതിന് ഉത്തരവാദി ആരാണോ അവരിൽ നിന്ന് നഷ്‌ടം ഈടാക്കും.

സ്റ്റേ സർവീസുകൾ, ദീർഘദൂര സർവീസുകൾ, റിസർവേഷൻ സർവീസുകൾ ഇന്‍റർസ്റ്റേറ്റ് സർവീസുകൾ എന്നിവ പരിശോധിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ക്രമീകരണങ്ങൾ നടത്തണം. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടണം. മുൻകൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കിൽ രേഖാമൂലം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ആവശ്യപ്പെടണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

അതേസമയം ബിഎംഎസിന്‍റെ നേതൃത്വത്തിൽ നടത്തുന്ന പണിമുടക്കിനെതിരെ രൂക്ഷ വിമർശനമാണ് ഗതാഗത മന്ത്രി ആന്‍റണി രാജു ഉന്നയിച്ചത്. കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ശരിയാണോയെന്ന് ബിഎംഎസ് ചിന്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ശമ്പളം ഗഡുക്കളായി കൃത്യമായി നൽകുന്നുണ്ട്. ഈ സമരമൊന്നും വച്ചുപൊറുപ്പിക്കുന്ന പ്രശ്‌നമില്ല. മൂന്ന് ദിവസത്തെ സർവീസുകളെ ഈ പണിമുടക്ക് ബാധിക്കും. ഈ സ്ഥാപനത്തെ നശിപ്പിക്കാൻ ആരെങ്കിലും ബോധപൂർവം ശ്രമിച്ചാൽ അതിനൊന്നും വഴങ്ങിക്കൊടുക്കുന്ന വിഷയമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ : 'കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റിലെ തെമ്മാടികളെ സര്‍ക്കാര്‍ നിലയ്‌ക്ക് നിര്‍ത്തണം': കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി എസ് വിനോദ്

കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് അഞ്ചാം തീയതി മുഴുവൻ ശമ്പളം നൽകാത്തതിലും ഗഡുക്കളായി ശമ്പളം നൽകുന്നതിലും പ്രതിഷേധിച്ചാണ് അംഗീകൃത തൊഴിലാളി സംഘടനയായ ബിഎംഎസ് പണിമുടക്കുന്ന ആഹ്വാനം ചെയ്‌തിരിക്കുന്നത്. എന്നാൽ ഗഡുക്കളായി ശമ്പളം നൽകുന്നതിനെതിരെ ഒരു ജീവനക്കാരൻ പോലും പരാതി നൽകിയിട്ടില്ലെന്നും നിലവിൽ ജീവനക്കാർക്ക് എല്ലാ മാസവും മുടക്കം കൂടാതെ ശമ്പളം നൽകുന്നുണ്ടെന്നുമാണ് മാനേജ്മെന്‍റ് വാദം.

Last Updated : May 7, 2023, 4:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.