ETV Bharat / state

കെഎസ്‌ആര്‍ടിസിയിലെ ഫലോ അവധി നിര്‍ത്തലാക്കി; അവധിയിലുള്ള ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഉത്തരവ് - സിഐടിയു

കെഎസ്‌ആര്‍ടിസി ജിവനക്കാര്‍ക്ക് 50 ശതമാനം വേതനം നല്‍കി അഞ്ചു വര്‍ഷം അവധി നല്‍കുന്ന ഫലോ അവധി ആനുകൂല്യം നിര്‍ത്തലാക്കി കൊണ്ട് മാനേജ്‌മെന്‍റ് ഉത്തരവ്. പദ്ധതി ആരംഭിച്ച് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് നിര്‍ത്തലാക്കി കൊണ്ട് ഉത്തരവ് വന്നിരിക്കുന്നത്. ഇതുപ്രകാരം അവധിയില്‍ പോയ ജീവനക്കാര്‍ മൂന്ന് മാസത്തിനകം ജോലിയില്‍ തിരികെ പ്രവേശിക്കണം

KSRTC Furlough leave canceled by the management  KSRTC Furlough leave canceled  KSRTC Furlough leave  KSRTC  KSRTC Management  കെഎസ്‌ആര്‍ടിസിയിലെ ഫലോ അവധി നിര്‍ത്തലാക്കി  കെഎസ്‌ആര്‍ടിസിയിലെ ഫലോ അവധി  ഫലോ അവധി നിര്‍ത്തലാക്കി  ഫലോ അവധി  Furlough leave  Furlough leave cancelled by KSRTC Management  കെഎസ്‌ആര്‍ടിസി  ഫലോ അവധി ആനുകൂല്യം  മധ്യപ്രദേശ് മോഡൽ ഫലോ അവധി  സിഐടിയു  എഐടിയുസി
ഫലോ അവധി നിര്‍ത്തലാക്കി
author img

By

Published : Feb 16, 2023, 11:07 AM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് 50 ശതമാനം വേതനം നൽകി അഞ്ചുവർഷം അവധി നല്‍കുന്ന 'മധ്യപ്രദേശ് മോഡൽ' ഫലോ അവധി ആനുകൂല്യം നിർത്തലാക്കി മാനേജ്മെന്‍റ്. അവധിയിൽ പോയ ജീവനക്കാർ മൂന്നു മാസത്തിനകം സർവീസിൽ തിരിച്ച് കയറണമെന്ന് മാനേജ്മെന്‍റ് ഉത്തരവിട്ടു. കഴിഞ്ഞ വർഷത്തെ ശമ്പള പരിഷ്‌കരണത്തിന് ഒപ്പമാണ് ഫലോ അവധി നടപ്പാക്കിയത്.

ഏഴായിരത്തില്‍ അധികം അധിക ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ 3,000 പേരെങ്കിലും അവധിയിൽ പോകുമെന്നും അതുവഴി ശമ്പള ഇനത്തിൽ ആറു കോടി രൂപ ലാഭിക്കാനാകുമെന്ന കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് ഫലോ അവധി ആനുകൂല്യം മാനേജ്മെന്‍റ് നടപ്പിലാക്കിയത്. പദ്ധതി നടപ്പിലാക്കി വെറും ഏഴ് മാസം പിന്നിടുമ്പോഴാണ് ഇത് പിൻവലിക്കുന്നത്.

KSRTC Furlough leave canceled by the management  KSRTC Furlough leave canceled  KSRTC Furlough leave  KSRTC  KSRTC Management  കെഎസ്‌ആര്‍ടിസിയിലെ ഫലോ അവധി നിര്‍ത്തലാക്കി  കെഎസ്‌ആര്‍ടിസിയിലെ ഫലോ അവധി  ഫലോ അവധി നിര്‍ത്തലാക്കി  ഫലോ അവധി  Furlough leave  Furlough leave cancelled by KSRTC Management  കെഎസ്‌ആര്‍ടിസി  ഫലോ അവധി ആനുകൂല്യം  മധ്യപ്രദേശ് മോഡൽ ഫലോ അവധി  സിഐടിയു  എഐടിയുസി
ഉത്തരവിന്‍റെ പകര്‍പ്പ്

പദ്ധതി ആരംഭിച്ച് ഏഴ് മാസം പിന്നിടുമ്പോൾ വെറും 150 ജീവനക്കാർ മാത്രമാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയത് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. പദ്ധതിയിലൂടെ കോർപറേഷന് പ്രതീക്ഷിച്ച സാമ്പത്തിക ലാഭം നേടാനാകാത്ത സാഹചര്യത്തിൽ ഭരണ സമിതിയുടെ അംഗീകാരത്തിന് വിധേയമായി പദ്ധതി നിർത്തലാക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. നോട്ടിസ് കൈപ്പറ്റി 15.05.2023ന് ജോലിയിൽ പ്രവേശിക്കാത്ത ജീവനക്കാർ അന്നുമുതൽ ജോലിയിൽ നിന്നും അനധികൃതമായി വിട്ടുനിൽക്കുന്നതായി കണക്കാക്കി 1960ലെ കേരള സിവിൽ സർവീസ് ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ടാര്‍ഗെറ്റ് നീക്കത്തെ എതിര്‍ത്ത് തെഴിലാളി സംഘടനകള്‍: അതേസമയം കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്‌മെന്‍റ് മുന്നോട്ടുവച്ച ടാർഗെറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാമെന്ന തീരുമാനത്തെ ശക്തിയുക്തം എതിർത്ത് ഭരണാനുകൂല, പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. മാനേജ്മെന്‍റിന്‍റെ ഈ നിർദേശത്തെയും നീക്കത്തെയും തള്ളിക്കളയുകയാണെന്നും ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി എസ് വിനോദ് പറഞ്ഞു. ഫെബ്രുവരി 28ന് ഈ വിഷയത്തിനെതിരെയും എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുക എന്ന ആവശ്യം ഉന്നയിച്ചും ചീഫ് ഓഫിസിന് മുന്നിൽ ധർണ നടത്തുമെന്നും എസ് വിനോദ് പറഞ്ഞു.

ഒരു പൊതുമേഖല സ്ഥാപനത്തിലെ തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിർണയിക്കപ്പെടുന്നത് ഒരു കരാർ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. സർക്കാരും കെഎസ്ആർടിസി മാനേജ്മെന്‍റും ട്രേഡ് യൂണിയനുകളും തമ്മിലുണ്ടാക്കിയ കരാർ വ്യവസ്ഥയും ജീവനക്കാരുടെ ശമ്പളം അട്ടിമറിക്കാനുമാണ് മാനേജ്മെന്‍റിന്‍റെ ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ശമ്പളത്തിന് ടാർഗെറ്റ് നിശ്ചയിച്ച സമ്പ്രദായം നിയമ വിരുദ്ധവും അശാസ്‌ത്രീയവുമാണെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) ജനറൽ സെക്രട്ടറി എം ജി രാഹുൽ പറഞ്ഞു.

നടപ്പാക്കാൻ പറ്റാത്തതെങ്കിലും ഒരു ഇടതു സർക്കാരിന്‍റെ കാലത്ത് തന്നെ ഇങ്ങനെ ഒക്കെ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്നത് അപകട സൂചനയാണ്. കേന്ദ്ര സർക്കാരിന്‍റെ തൊഴിൽ നിയമ ഭേദഗതികൾക്കെതിരെ ബദലുയർത്തേണ്ട മുന്നണി ഭരണത്തിൽ നിന്നാണ് അപരിഷ്‌കൃതവും വികലവുമായ ഇത്തരം ശബ്‌ദം ഉയർന്ന് വരുന്നത്. കെഎസ്ആർടിസിയിലെ തൊഴില്‍ അന്തരീക്ഷം തകർക്കാൻ മാനേജ്മെന്‍റും മന്ത്രിയും കുറെ നാളായി ഗൂഢാലോചന നടത്തിവരികയാണ്. മാനസികമായി തൊഴിലാളിയെ എങ്ങനെ തകർത്ത്, തൊഴിൽ മടുപ്പിച്ച് മതിയാക്കിക്കാം എന്നതാണ് മാനേജ്മെന്‍റ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.