ETV Bharat / state

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യാത്ര സൗജന്യം ; പദ്ധതിയുമായി സർക്കാർ - വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യാത്ര സൗജന്യം

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യമാക്കും. 10-ാം തരം കഴിഞ്ഞ കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് തൊട്ടടുത്ത സ്‌കൂളില്‍ സൗകര്യം ഏര്‍പ്പെടുത്തും

ksrtc free travel will be allowed poor students  ksrtc free trave  free travel  ksrtc free travel poor students for educational  kerala governament  kerala government project  pinarayi vijayan  pinarayi vijay project  poor family  projects for poor students  projects for poor students kerala  projects for poor students kerala ksrtc  students education  free travel in ksrtc  ksrtc free travel news  ksrtc free travel news malayalam  ksrtc news  ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് യാത്ര സൗജന്യം  പദ്ധതിയുമായ് സംസ്ഥാന സർക്കാർ  കെഎസ്ആര്‍ടിസി  സ്‌റ്റൈപ്പന്‍റ്  കോളേജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം  ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്  ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വാർത്ത  തൊഴിലുറപ്പ് പദ്ധതി  ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി  പിണറായി വിജയൻ  വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യാത്ര സൗജന്യം  കെഎസ്ആര്‍ടിസി യാത്ര സൗജന്യമാക്കും
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യമാക്കും
author img

By

Published : Aug 16, 2023, 10:39 PM IST

തിരുവനന്തപുരം : അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

10-ാം തരം കഴിഞ്ഞ കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് തൊട്ടടുത്ത സ്‌കൂളില്‍ സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സ്‌റ്റൈപ്പെന്‍റ്, കോളജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നല്‍കാനും സൗകര്യമൊരുക്കും. ഭൂരഹിത, ഭവനരഹിത അതിദരിദ്രര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിക്കും. കുടുംബാംഗങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാന മാര്‍ഗം കണ്ടെത്തി നല്‍കാനാവണമെന്ന് മഖ്യമന്ത്രി നിര്‍ദേശം നല്‍കി.

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക ശുശ്രൂഷ നല്‍കുകയും പുനരധിവാസം ഉറപ്പാക്കുകയും വേണം. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മാനസിക പ്രശ്‌നമുള്ളവര്‍ക്ക് മെഡിക്കല്‍ കോളജ്, ജില്ല ആശുപത്രി എന്നിവിടങ്ങളിലെ മനോരോഗ വിദഗ്‌ധരുടെ സേവനങ്ങള്‍ നല്‍കണം. മരുന്നുകളും ലഭ്യമാക്കണം. റേഷന്‍കാര്‍ഡുകള്‍ തരം മാറ്റാനുള്ള അപേക്ഷകളില്‍ ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാക്കണം.

പ്രധാനമായും നാല് ഘടകങ്ങളാണ് അതിദാരിദ്ര്യ നിര്‍ണയത്തിന് മാനദണ്ഡമാക്കുന്നത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള 4,736 കുടുംബങ്ങളാണുള്ളത്. ആരോഗ്യസംരക്ഷണത്തിന് ബുദ്ധിമുട്ടുളള 28,663 വ്യക്തികള്‍ ഉള്‍പ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം ബുദ്ധിമുട്ടായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോഗ്യവും പ്രതിസന്ധിയിലായ 8,671 കുടുംബങ്ങളുമാണുള്ളത്.

അതിദാരിദ്ര്യ ലിസ്‌റ്റില്‍പ്പെട്ട സങ്കേതിക തടസ്സമില്ലാത്ത മുഴുവന്‍ പേര്‍ക്കും അവകാശ രേഖകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. അതിദരിദ്ര കുടുംബം, വ്യക്തികള്‍ എന്നിവരുടെ വിവരങ്ങള്‍ എം ഐ എസ് പോര്‍ട്ടലില്‍ പരിശോധിക്കാനുള്ള സൗകര്യം വകുപ്പുകള്‍ക്ക് നല്‍കി. അവശ്യ വസ്‌തുകളും സേവനങ്ങളും വാതില്‍പ്പടി സേവനം മുഖേന നല്‍കുന്നുണ്ട്.

വരുമാനം പ്രതിസന്ധി ഘടകമായവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നതിന് ജോബ് കാര്‍ഡുകള്‍ വിതരണം ചെയ്‌തിട്ടുണ്ട്. കൂടാതെ പശു വിതരണം, തയ്യല്‍ മെഷീന്‍ എന്നിവയും നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പുസ്‌തകം, പേന, കുട, ബാഗ്, ചോറ്റുപാത്രം, ബോക്‌സ്, സ്‌റ്റീല്‍ വാട്ടര്‍ബോട്ടില്‍ തുടങ്ങിയവയും വിതരണം ചെയ്‌തു.

2025 നവംബര്‍ ഒന്നിന് അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 2023, 2024 വര്‍ഷങ്ങളില്‍ ഒന്ന്, രണ്ട് ഘട്ട പ്രഖ്യാപനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഓരോ വിഭാഗങ്ങളില്‍ എത്ര കുടുംബങ്ങളെ ഇതുവരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു എന്ന് പ്രത്യേകം പ്രഖ്യാപിക്കും.

ഇന്നത്തെ യോഗത്തില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, കെ രാധാകൃഷ്‌ണൻ, സജി ചെറിയാന്‍, പി എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, എം ബി രാജേഷ്, വീണ ജോര്‍ജ്, ആര്‍ ബിന്ദു, എ കെ ശശീന്ദ്രന്‍, ആന്‍റണി രാജു എന്നിവരും പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍ , ചീഫ് സെക്രട്ടറി ഡോ. വേണു വി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.