ETV Bharat / state

KSRTC Free Service For Students | അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക്‌ ഇനി മുതൽ കെഎസ്‌ആർടിസിയിൽ സൗജന്യ യാത്ര - സൗജന്യ യാത്ര അനുവദിച്ച്‌ ഗതാഗതവകുപ്പ്‌

KSRTC Free Service For Students| അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക്‌ പഠനാവശ്യത്തിനായി സൗജന്യ യാത്ര അനുവദിച്ച്‌ ഗതാഗത വകുപ്പ്‌. 2025 നവംബറിൽ കേരളത്തെ അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നിരവധി പദ്ധതികളുമായി സർക്കാർ.

free travel for extreme poverty students  ksrtc free travel for extreme poverty students  KSRTC Free Service For Students  ksrtc providing free bus service for students  ksrtc new project for extreme poverty students  കുട്ടികൾക്ക്‌ സൗജന്യ യാത്ര അനുവദിച്ച്‌ സർക്കാർ  അതിദരിദ്ര്യ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യ യാത്ര  ദാരിദ്ര കുട്ടികൾക്ക്‌ കെഎസ്‌ആർടിസിയിൽ സൗജന്യ യാത്ര  സൗജന്യ യാത്ര അനുവദിച്ച്‌ ഗതാഗതവകുപ്പ്‌  ദാരിദ്ര്യ കുടുംബത്തിലെ കുട്ടികൾക്ക്‌ സൗജന്യ യാത്ര
KSRTC Free Service For Students
author img

By ETV Bharat Kerala Team

Published : Oct 5, 2023, 9:58 PM IST

തിരുവനന്തപുരം: അതിദാരിദ്ര്യ കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസി ബസിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. (KSRTC Free Service For Students) വിദ്യാഭ്യാസ സംബന്ധമായ യാത്രകൾക്ക് മാത്രമാകും സൗജന്യ യാത്ര അനുവദിക്കുക. ഉത്തരവ് നവംബർ 1 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.

പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുമ്പോൾ സംസ്ഥാനത്ത് അതിദരിദ്രരെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ സംബന്ധമായ യാത്ര പൂർണമായും സൗജന്യമാകും. സംസ്ഥാനത്ത് നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഗതാഗത വകുപ്പ് ഇന്നലെയാണ് (4-10-2023) ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇതിനായി റേഷൻ കാർഡുകൾ തരംമാറ്റാനുള്ള അപേക്ഷകളിൽ ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കണം.

നിലവിൽ ഹയർസെക്കൻഡറി വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയാണ് അനുവദിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ പരിഗണിച്ച് കോളജ് തലത്തിൽ കൺസഷൻ നിരക്കുണ്ട്. സ്വകാര്യ ബസുകളിലും കൺസഷൻ നിരക്കാണ് ഉള്ളത്.

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനായി നിരവധി പദ്ധതികളുമായി സർക്കാർ

ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണ് അതിദാരിദ്ര്യ നിർണയത്തിനുള്ള ഘടകങ്ങൾ. പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്‌കൂളിൽ പഠിക്കാൻ സൗകര്യം ഏർ‌പ്പെടുത്തുകയും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്‌, സ്റ്റൈപ്പെന്‍ഡ്, കോളജ് കാന്‍റീനിൽ സൗജന്യ ഭക്ഷണം എന്നിവ നൽകുകയും ചെയ്യും. അതിദാരിദ്ര്യ ലിസ്റ്റില്‍പ്പെട്ട സങ്കേതിക തടസ്സമില്ലാത്ത മുഴുവൻ പേർക്കും അവകാശ രേഖകളും നൽകിയിട്ടുണ്ട്. 2025 നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തിലെ ശമ്പളത്തിൻ്റെ ആദ്യ ഗഡു വിതരണത്തിനായി സർക്കാർ 30 കോടി രൂപ അനുവദിച്ചു. ഈ തുക ഉടൻ കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് എത്തുമെന്നും എത്രയും വേഗം ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളത്തിൻ്റെ ആദ്യ ഗഡു വിതരണം ചെയ്യാനാകുമെന്നുമാണ് മാനേജ്മെന്‍റ് അറിയിക്കുന്നത്.

ആദ്യ ഗഡു വിതരണത്തിനായി 38.5 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വേണ്ടത്. ബാക്കി ആവശ്യമായി വരുന്ന 8.5 കോടി രൂപ കെഎസ്ആർടിസി തന്നെ സമാഹരിക്കും. കഴിഞ്ഞ മാസങ്ങളിൽ ശമ്പളം നൽകാനായി 50 കോടി ഓവർഡ്രാഫ്റ്റ് എടുത്തതിൽ മൂന്ന് കോടിയാണ് തിരിച്ചടച്ചത്. അതും തിരിച്ചെടുത്ത്‌ കഴിഞ്ഞ മാസത്തെ വരുമാനത്തിൽ നിന്ന് ബാക്കി തുകയെടുത്തുമാകും ആദ്യ ഗഡു വിതരണം ചെയ്യുക.

വരുമാനം കുറവുള്ളവർക്ക്‌ തൊഴിലുറപ്പ്‌ പദ്ധതിയിൽ പങ്കെടുക്കാൻ തൊഴിൽ കാർഡുകള്‍ വിതരണം ചെയ്യും. സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ടവർക്ക്‌ പശു വിതരണം, തയ്യൽ മെഷീൻ വിതരണം എന്നിവ നടപ്പിലാക്കും. ഈ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി പാഠപുസ്‌തകങ്ങൾ,പേന,ചോറ്റു പാത്ര വിതരണം എന്നിങ്ങനെയുള്ള അവശ്യ വസ്‌തുക്കളും സൗജന്യമായി നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ വളണ്ടിയർമാർ വഴിയാകും ഇത്തരത്തിലുള്ള ഉത്പന്നങ്ങളുടെ വിതരണം നടപ്പിലാക്കുക.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.