തിരുവനന്തപുരം: ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയ 4 ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്‌തു.(ksrtc employees suspension) പെരുമ്പാവൂർ യൂണിറ്റിലെ കണ്ടക്‌ടർ ജിജി വി ചേലപ്പുറം, പുനലൂർ യൂണിറ്റിലെ കണ്ടക്‌ടർ അനിൽ ജോൺ, കോതമംഗലം യൂണിറ്റിലെ കണ്ടക്‌ടർ വിഷ്‌ണു എസ് നായർ, ഹരിപ്പാട് യൂണിറ്റിലെ കണ്ടക്‌ടർ ബി വിജയൻപിള്ള എന്നിവരെയാണ് അന്വേഷണവിധേയമായി മാനേജ്മെന്‍റ് സസ്‌പെൻഡ് ചെയ്‌തത്.
അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി 16 വയസുള്ള വിദ്യാർത്ഥിനി ആലുവ ഈസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കണ്ടക്‌ടര്‍ ഒളിവിൽ പോയ സംഭവത്തിലാണ് ജിജി വി ചേലപ്പുറത്തെ സസ്‌പെൻഡ് ചെയ്‌തത്. ഒക്ടോബർ 23ന് കൊല്ലം-കായംകുളം സർവ്വീസിൽ 25 യാത്രക്കാർ മാത്രമുള്ളപ്പോൾ ഒരു യാത്രക്കാരിക്ക് സൗജന്യയാത്ര അനുവദിച്ച സംഭവത്തിലാണ് പുനലൂർ യൂണിറ്റിലെ കണ്ടക്‌ടർ അനിൽ ജോണിനെ സസ്‌പെൻഡ് ചെയ്‌തത്. നവംബർ 11ന് കോതമംഗലം യൂണിറ്റിലെ ജീവനക്കാരുടെ മുറിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിലാണ് വിഷ്‌ണു എസ് നായരെ സസ്‌പെൻഡ് ചെയ്‌തത്. സെപ്റ്റംബർ 19ന് വിദ്യാർത്ഥിയുടെ കോളറിൽ പിടിച്ച് വലിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌ത സംഭവത്തിലാണ് കണ്ടക്‌ടർ ബി വിജയൻപിള്ളയെ സസ്‌പെൻഡ് ചെയ്‌തത്.
Also read: എരുമേലിയിൽ അടിച്ച് പൂസായി ഗതാഗതം നിയന്ത്രിച്ച് പൊലീസുകാരന്‍ ; പിന്നാലെ സസ്പെൻഷൻ