ETV Bharat / state

കെഎസ്ആർടിസി പ്രതിസന്ധി, തൊഴിലാളി യൂണിയനുകളുമായി മന്ത്രിമാർ ഇന്നും ചര്‍ച്ച നടത്തും

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം കെഎസ്‌ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂറാക്കുന്ന നടപടിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ ഇന്നലെ നടന്ന ചർച്ചയിൽ അറിയിച്ചു. ഇന്നലത്തെ ചര്‍ച്ച എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ചർച്ച നടക്കുന്നത്

KSRTC Crisis  KSRTC  KSRTC Crisis Ministers meeting with labor unions  Ministers meeting with labor unions  കെഎസ്ആർടിസി പ്രതിസന്ധി  കെഎസ്ആർടിസി  തൊഴിലാളി യൂണിയനുകളുമായി മന്ത്രിമാരുടെ ചര്‍ച്ച  സുശീല്‍ ഖന്ന റിപ്പോര്‍ട്ട്  Sushil Ghanna report  സിംഗിള്‍ ഡ്യൂട്ടി  Single duty
കെഎസ്ആർടിസി പ്രതിസന്ധി, തൊഴിലാളി യൂണിയനുകളുമായി മന്ത്രിമാർ ഇന്നും ചര്‍ച്ച നടത്തും
author img

By

Published : Aug 18, 2022, 8:48 AM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് തൊഴിലാളി യൂണിയനുകളുമായി തൊഴിൽ, ഗതാഗത മന്ത്രിമാർ ഇന്നും ചര്‍ച്ച നടത്തും. കെഎസ്‌ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയെന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ ഇന്നലെ നടന്ന ചർച്ചയിൽ നിലപാടെടുത്തിരുന്നു. ഈ ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ചർച്ച നടക്കുന്നത്.

കെഎസ്‌ആര്‍ടിസി സമഗ്ര പരിഷ്‌കരണത്തിനായി സമര്‍പ്പിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലാണ് സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂറാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിന് മുന്നോടിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാൽ 60 വർഷം മുൻപത്തെ നിയമം വച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു.

8 മണിക്കൂർ കഴിഞ്ഞു ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല. ജീവനക്കാരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മാനേജ്‍മെന്‍റ് പ്രതിനിധികളും തൊഴിലാളി യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്ന ഉപദേശക ബോര്‍ഡ് രൂപീകരിക്കാൻ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.

Also Read കെഎസ്‌ആര്‍ടിസി, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കാനാവില്ലെന്ന് മന്ത്രിയോട് യൂണിയനുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.