ETV Bharat / state

സ്വിഫ്റ്റ്‌ ബസുകളിൽ കരാർ അടിസ്ഥാനത്തിൽ വനിത ഡ്രൈവർമാരെ നിയമിക്കുന്നു; അപേക്ഷകൾ ക്ഷണിച്ച് കെഎസ്ആർടിസി - വനിത കെഎസ്‌ആർടിസി ഡ്രൈവർമാർ

ദിവസ വേതന വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും അർഹമായ ഇൻസെന്‍റീവ്, അലവൻസുകൾ, ബാറ്റ എന്നിവ നൽകുമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നു.

കെഎസ്ആർടിസി സ്വിഫ്റ്റ്‌ ബസുകളിൽ വനിത ഡ്രൈവർമാർ  കെഎസ്ആർടിസി  KSRTC  KSRTC Swift  KSRTC women driver  സ്വിഫ്റ്റ്‌ ബസ്  വനിത കെഎസ്‌ആർടിസി ഡ്രൈവർമാർ  KSRTC appoints women drivers on SWIFT buses
സ്വിഫ്റ്റ്‌ കെഎസ്ആർടിസി
author img

By

Published : Apr 29, 2023, 3:30 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ്‌ ബസുകളിൽ കരാർ അടിസ്ഥാനത്തിൽ വനിത ഡ്രൈവർമാരെ നിയമിക്കുന്നു. കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ കീഴിൽ സർവീസ് നടത്തുന്ന ഇലക്‌ട്രിക് ഉൾപ്പെടെയുള്ള ബസുകളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ വനിത ഡ്രൈവർമാരെ നിയോഗിക്കുക. കഴിഞ്ഞ ആഴ്‌ച കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറും സ്വിഫ്റ്റ്‌ മാനേജ്മെന്‍റ് ബോർഡും തമ്മിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

എന്നാൽ എത്ര ഒഴിവുകളാണുള്ളതെന്ന് തീരുമാനിച്ചിട്ടില്ല. മെയ് ഏഴിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കാനാണ് നിർദേശം. ഏപ്രിൽ 26 നാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിനികൾ തിരുവനന്തപുരം ജില്ല പരിധിയിലെ സർവീസുകൾക്ക് അനുസൃതമായി രാവിലെ അഞ്ച് മണിക്കും രാത്രി 10 നും ഇടയിൽ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

ദിവസ വേതന വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും അർഹമായ ഇൻസെന്‍റീവ്, അലവൻസുകൾ, ബാറ്റ എന്നിവ നൽകും. സൈൻ ഇൻ സൈൻ ഓഫ് അടക്കമുള്ള എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം അധികം വരുന്ന ഓരോ മണിക്കൂറിനും 130 രൂപ നിരക്കിൽ അധിക സമയത്തിന് അനുപാതികമായി വേതനം നൽകും.

കരാറിലേർപ്പെട്ട് ട്രെയിനിങ് പൂർത്തിയാക്കുന്ന ഉദ്യോഗാർഥിനികൾ 12 മാസം തുടർച്ചയായി കെഎസ്ആർടിസി സ്വിഫ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ട തസ്‌തികയിൽ ജോലി ചെയ്യണം. ഓരോ മാസവും കുറഞ്ഞത് 16 ഡ്യൂട്ടി നിർവ്വഹിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിനികൾ കരുതൽ നിക്ഷേപമായി കെഎസ്ആർടിസി എംഡിയുടെ പേരിൽ 30,000 രൂപ പലിശരഹിത സെക്യൂരിറ്റി ഡിപ്പോസിറ്റ് ഒടുക്കണം.

12 മാസം പൂർത്തിയാക്കാതെ പിരിഞ്ഞു പോകുന്നവരുടെ കരുതൽ നിക്ഷേപം കണ്ടുകെട്ടി കമ്പനി വകകളിൽ മുതൽക്കൂട്ടുമെന്നും ഉത്തരവിൽ പറയുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർ യാത്രക്കാരോട് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ഉത്തരവിൽ പറയുന്നുണ്ട്. മെയ് ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം ഉദ്യോഗാർഥിനികൾ https://kcmd.in/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ആവശ്യപ്പെട്ടത് അഞ്ച് കോടി നഷ്‌ടപരിഹാരം: അതേസമയം നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) മിന്നൽ ഹർത്താല്‍ ആക്രമണത്തിൽ നഷ്‌പരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ആർടിസി, ക്ലെയിംസ് കമ്മിഷണറെ സമീപിച്ചു. കോടതി ഉത്തരവ് പ്രകാരമുള്ള അഞ്ച് കോടിയോളം നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌ആർടിസിയുടെ പ്രത്യേക അപേക്ഷ. നഷ്‌ടപരിഹാര തുക വിതരണം ചെയ്യുന്നതിനായി ഹൈക്കോടതിയാണ് ക്ലെയിംസ് കമ്മിഷണറെ നിയോഗിച്ചത്.

2022 സെപ്റ്റംബർ 23നായിരുന്നു നിരോധിത സംഘടനയായ പിഎഫ്‌ഐ മിന്നൽ ഹർത്താല്‍ നടത്തിയത്. ഈ ദിനത്തിലാണ് കെഎസ്‌ആർടിസി ബസുകൾക്ക് നേരെ ആക്രമണമുണ്ടായത്. തുടർന്ന് കെഎസ്‌ആർടിസി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നു. കെഎസ്‌ആർടിസിയുടെ 58 ബസുകളാണ് ഹർത്താല്‍ അനുകൂലികളായ പിഎഫ്‌ഐ പ്രവർത്തകർ തകര്‍ത്തത്.

ALSO READ: പിഎഫ്‌ഐ മിന്നൽ ഹർത്താല്‍ ആക്രമണം: ക്ലെയിംസ് കമ്മിഷണറെ സമീപിച്ച് കെഎസ്‌ആർടിസി, നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടത് 5 കോടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.