ETV Bharat / state

KSEB Disconnected Electricity Of KSRTC Depot വൈദ്യുതി ബില്‍ അടച്ചില്ല; കെഎസ്‌ആര്‍ടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്‌ഇബി

KSRTC Thampanoor Depot Electricity Issue: കെഎസ്ആർടിസി വൈദ്യുതി ബില്‍ അടച്ചില്ല. തമ്പാനൂർ ഡിപ്പോയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്‌ഇബി. കെഎസ്‌ഇബി നടപടി മുന്നറിയിപ്പില്ലാതെയെന്ന് കെഎസ്‌ആര്‍ടിസി. അരമണിക്കൂറിന് ശേഷം വൈദ്യുതി പുനസ്ഥാപിച്ചു.

KSEB Disconnected Electricity Of KSRTC  KSRTC Thampanoor Depot  വൈദ്യുതി ബില്‍ അടച്ചില്ല  കെഎസ്‌ആര്‍ടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്‌ഇബി  കെഎസ്ആർടിസി  കെഎസ്‌ഇബി  Thampanoor KSRTC Depot  KSRTC Electronic Ticket Machine Issue
KSEB Disconnected Electricity Of KSRTC Thampanoor Depot
author img

By ETV Bharat Kerala Team

Published : Sep 30, 2023, 5:01 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോയുടെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു (KSEB Disconnected Electricity Of KSRTC Depot). കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. 41,000 രൂപയാണ് കഴിഞ്ഞ മാസത്തെ തുകയായി കെഎസ്‌ആര്‍ടിസി അടയ്‌ക്കാനുള്ളത്. (Thampanoor KSRTC Depot)

കെഎസ്ഇബിയുടെ നടപടി ടിക്കറ്റ് റിസർവേഷൻ സംവിധാനത്തെ അടക്കം കാര്യമായി ബാധിച്ചു. മുന്നറിയിപ്പ് ഇല്ലാതെയാണ് കെഎസ്ഇബി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കെഎസ്ആർടിസി അന്വേഷണം വിഭാഗം ഉൾപ്പെടെ അരമണിക്കൂറോളം ഇരുട്ടിലായി. (Electricity Issue Of Thampanoor KSRTC Depot)

കെഎസ്‌ഇബിയുടെ നടപടി വിവാദമായതോടെ അരമണിക്കൂറിന് ശേഷം കെഎസ്‌ആര്‍ടിസി ബില്‍ അടച്ചു. ഇതിന് പിന്നാലെ കെഎസ്‌ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു. കഴിഞ്ഞ മാസത്തെ ബിൽ അടയ്‌ക്കേണ്ട അവസാന തീയതി ഇന്നലെയായിരുന്നു (29-09-2023).

പണിമുടക്കി ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ: അതേസമയം സംസ്ഥാനത്തുടനീളം കെഎസ്ആർടിസിയുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പണിമുടക്കുന്നതായി പരാതി ഉയരുകയാണ് (Electronic Ticket Machine Issue). ടിക്കറ്റ് പ്രിന്‍റ് ചെയ്യാൻ ഉപയോഗിക്കുന്ന പേപ്പർ റോളാണ് മെഷീനെ തകരാറിലാക്കുന്നത്. കരാർ കമ്പനിയായ മൈക്രോ എഫ്എക്‌സ് നേരത്തെ ഉപയോഗിച്ച് കൊണ്ടിരുന്നതിൽ നിന്നും വ്യത്യസ്‌തമായി കട്ടി കൂടിയ പേപ്പർ റോളാണ് ഇപ്പോൾ നൽകുന്നത്.

ഇത് മൂലം പ്രിൻ്റ് ചെയ്യുന്ന ടിക്കറ്റുകളിൽ നിരക്ക്, സമയം, തീയതി, സ്ഥലം തുടങ്ങിയ വിവരങ്ങൾ വ്യക്തമായി പതിയുന്നില്ലെന്നതാണ് നിലവിൽ നേരിടുന്ന പ്രശ്‌നമെന്ന് കെഎസ്ആർടിസിയിലെ കണ്ടക്‌ടര്‍മാര്‍ പറയുന്നു. ഇതിന് പുറമെ ഡിസ്പ്ലേ തകരാർ, വേഗത്തിൽ ചാർജ് തീരുന്നു തുടങ്ങിയ പ്രശ്‌നങ്ങളും കണ്ടക്‌ടർമാർ അഭിമുഖീകരിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധി കാരണം പഴയ റാക്കിൽ നിന്നാണ് ഇപ്പോൾ കണ്ടക്‌ടർമാർ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത് (KSRTC Electronic Ticket Machine Issue)

ബെംഗളൂരു ആസ്ഥാനമായ മൈക്രോ എഫ്എക്‌സ് എന്ന കമ്പനിയാണ് കെഎസ്ആർടിസിക്ക് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ നൽകുന്നത്. ഈ കമ്പനി തന്നെയാണ് മെഷീനിൽ ഉപയോഗിക്കുന്ന പേപ്പർ റോളും നൽകുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളും സമാന പ്രശ്‌നം നേരിടുന്നതായാണ് ജീവനക്കാർ അറിയിക്കുന്നത്. 2020 മുതൽ മൈക്രോ എഫ്എക്‌സ് എന്ന കമ്പനിയാണ് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ കെഎസ്ആർടിസിക്ക് നൽകുന്നത്. അഞ്ച് വർഷത്തേക്കാണ് കരാർ (KSRTC).

നേരത്തെ കർണാടക ആസ്ഥാനമായ 'ക്വാണ്ടം ഇയോൺ' എന്ന കമ്പനിയിൽ നിന്നായിരുന്നു മെഷീനുകൾ വാങ്ങിയിരുന്നത്. കരാർ അവസാനിച്ചതോടെ മൈക്രോ എഫ്എക്‌സിന് കരാർ നൽകുകയായിരുന്നു (Micro FX Company). മൈക്രോ എഫ്എക്‌സ് നിലവിൽ ജിഎസ്‌ടി അടക്കം ഏകദേശം 9000 രൂപയ്ക്കാണ് മെഷീനുകൾ നൽകുന്നത്.

എന്നാൽ ഇതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് മെഷീൻ നല്‍കാൻ കെൽട്രോൺ സന്നദ്ധത അറിയിച്ചെങ്കിലും മൈക്രോ എഫ്എക്‌സിന് കരാർ നല്‍കുകയായിരുന്നുവെന്ന് ജീവനക്കാരുടെ ആക്ഷേപവും ഉയരുന്നുണ്ട്. (KSEB)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.