തിരുവനന്തപുരം: നേമത്ത് മത്സരം ബിജെപിയും കോൺഗ്രസും തമ്മിലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുമ്മനത്തെ പോലെ കരുത്തനായ സ്ഥാനാർഥിക്കെതിരെ ദുർബലനായ ആളെയാണ് സിപിഎം സ്ഥാനാർഥിയാക്കിയത്. ഇത് സിപിഎം - ബിജെപി അന്തർധാരയുടെ തെളിവെന്നും മുല്ലപ്പള്ളി പറഞ്ഞു.
നേമം കേരളത്തിലെ ഗുജറാത്ത് എന്ന കുമ്മനത്തിന്‍റെ പ്രസ്താവന അപകടകരമാണ്. ഇത് ന്യൂനപക്ഷങ്ങളെ നൊമ്പരപ്പെടുത്തി. കേരളത്തെ ഗുജറാത്ത് ആക്കുന്നത് തടയാനാണ് കെ.മുരളീധരനെ സ്ഥാനാർഥിയാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി.എസ് ശിവകുമാറിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം അറിയിച്ചത്.