ETV Bharat / state

കൊവിഡ് പ്രതിരോധം; സർക്കാരിന് പൂർണ പിന്തുണയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - kpcc president

കൊവിഡ് 19 പ്രതിരോധ രംഗത്തുള്ള ആരോഗ്യ പ്രവർത്തകരെ അനുമോദിക്കുന്നതായും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

mullapally press meet  മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവന  കെപിസിസി പ്രസിഡന്‍റ്  kpcc president  kpcc president statement
കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാരിന് പൂർണ പിന്തുണ നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Mar 12, 2020, 5:53 PM IST

തിരുവനന്തപുരം: കൊവിഡ് 19ന്‍റെ ഭാഗമായി നടക്കുന്ന സർക്കാർ നടപടികൾക്ക് കെപിസിസിയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ അനുമോദിക്കുന്നു. ജനങ്ങളെ ബോധവത്കരിക്കാൻ തൃപ്തികരമായ നടപടിയുണ്ടാകണം. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരെ പരിശോധിക്കാൻ നടപടി വൈകിയത് അധികൃതരുടെ പിടിപ്പുകേടാണെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാരിന് പൂർണ പിന്തുണ നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് കേരളത്തെ കുറിച്ച് ഭീതി പരത്താനിടയാക്കും. ലോക്സഭയും രാജ്യസഭയും സമ്മേളിക്കുമ്പോൾ കേരള നിയമസഭ നിർത്തേണ്ടതില്ല. ഇറ്റലിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര ഇടപെടൽ വേണം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വന്ന് തിരികെ പോകാൻ കഴിയാത്തവർക്ക് വിസ കാലാവധി ദീർഘിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. മെഡിക്കൽ ബുള്ളറ്റിൻ ഇറക്കേണ്ടത് വിദഗ്ധരാണ്. വിദഗ്ധർ പറഞ്ഞാൽ അതിന് കുറച്ചു കൂടി വിശ്വാസ്യത ഉണ്ടാകുമായിരുന്നു. മദ്യശാലകൾ അടച്ചിടാത്തത് വരുമാനം മാത്രം ഉദ്ദേശിച്ചാണെന്നും മുല്ലപ്പള്ളി പറഞ്ഞു. വേട്ടേഴ്സ് ലിസ്റ്റ് നടപടിക്രമങ്ങൾ നിർത്തി വയ്ക്കണം. ഗവൺമെന്‍റ് ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. സർവകക്ഷി യോഗം അടിയന്തരമായി വിളിക്കണമെന്നും കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

പ്രളയ ഫണ്ട് തട്ടിപ്പില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചത്. സിപിഎം ലക്ഷക്കണക്കിനു രൂപയുടെ പ്രളയ ഫണ്ട് അടിച്ചു മാറ്റുന്നു. പ്രളയം സിപിഎമ്മിന്‍റെ കറവ പശുവായി മാറി. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണം. ലൈഫ് മിഷനിൽ രണ്ട് ലക്ഷം വീട് എന്നത് തട്ടിപ്പാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

താഴെ തട്ടിൽ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ കെപിസിസി ഭാരവാഹി യോഗം തീരുമാനിച്ചതായും മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ബൂത്ത് മണ്ഡലം ബ്ലോക്ക് കമ്മിറ്റികൾ ഉടൻ പുനസംഘടിപ്പിക്കും. മാർച്ച് 28, 29 ഭാരവാഹികളുടെ ദ്വിദിന പഠന ക്യാമ്പ് നടത്തും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിനെ അറിയിക്കുമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.