ETV Bharat / state

കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ നാളെ കോട്ടയത്ത്; 'റബറിന് 300 രൂപ വില പ്രഖ്യാപിക്കണം': കെ സുധാകരന്‍ - റബര്‍ വില

കേരളത്തിലെ കര്‍ഷകര്‍ റബര്‍ വില വര്‍ധനവിനായി കാത്തിരിക്കുകയാണെന്ന് കെ സുധാകരന്‍. റബര്‍ വില വര്‍ധനവ് ബിജെപി നേതാക്കളുടെ സ്ഥിരം വാഗ്‌ദാനമെന്ന് കുറ്റപ്പെടുത്തല്‍.

KPCC President K Sudhakaran  Rubber price  KPCC news  KPCC news updates  latest news in KPCC  തിരുവനന്തപുരം വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  റബര്‍ വില
കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ നാളെ കോട്ടയത്ത്
author img

By

Published : Apr 17, 2023, 3:17 PM IST

Updated : Apr 17, 2023, 4:12 PM IST

തിരുവനന്തപുരം: റബര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഏപ്രില്‍ 18ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ കോട്ടയത്ത് എത്തുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ കാത്തിരിക്കുന്നതും ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കിയതുമായ ഒരു കിലോ റബറിന് 300 രൂപ എന്ന പ്രഖ്യാപനം നടത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ക്രിസ്ത്യന്‍ മുസ്‌ലിം വീടുകളില്‍ നടത്തുന്ന പ്രഹസന സന്ദര്‍ശനം പോലെ കേന്ദ്ര മന്ത്രിയുടെ റബര്‍ ബോര്‍ഡ് പരിപാടിയെ തരംതാഴ്ത്തിയാല്‍ അത് കര്‍ഷകരോട് കാണിക്കുന്ന കൊടിയ വഞ്ചന ആയിരിക്കും. സംസ്ഥാനത്തെ ബിഷപ്പുമാരുടെ അരമനകളില്‍ പാല്‍ പുഞ്ചിരിയും ക്യാമറയുമായി എത്തുന്ന ബിജെപി നേതാക്കളെല്ലാം ആവര്‍ത്തിച്ച് നല്‍കുന്ന ഉറപ്പാണ് റബറിന് 300 രൂപ ആക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്.

കേന്ദ്രമന്ത്രി വി.മുരളീധരന്‍ കര്‍ഷക കൂട്ടായ്‌മകളില്‍ പങ്കെടുത്ത് ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തി വരുകയാണ്. പ്രധാനമന്ത്രി ത്രിപുരയില്‍ വച്ച് റബര്‍ വില ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത്രയുമെല്ലാം ഉറപ്പുകളും വാഗ്‌ദാനങ്ങളും നല്‍കിയിട്ട് പാലിക്കാതിരുന്നാല്‍ അതിനെതിരെ ഉയരുന്ന ജനരോഷം ബിജെപി തിരിച്ചറിയുമെന്ന് കരുതുന്നു.

യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വില സ്ഥിരത ഫണ്ട് മാതൃകയില്‍ കേന്ദ്രത്തിന്‍റെ സഹായ നിധി കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. റബറിന്‍റെ ഇറക്കുമതി ചുങ്കം ഉയര്‍ത്തി ടയര്‍ ലോബിയില്‍ നിന്നുള്ള സംരക്ഷണം, റബറിനെ കാര്‍ഷികോത്പന്നമായി പ്രഖ്യാപിക്കല്‍ തുടങ്ങിയവയും കേന്ദ്ര സര്‍ക്കാരിന് അനായാസം ചെയ്യാം. റബര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും ടയര്‍ ലോബിയുടെ പിടിയിലമര്‍ന്നതുകൊണ്ടാണ് റബര്‍ വില കുത്തനെ ഇടിയുമ്പോള്‍ ടയര്‍ വില വാണം പോലെ കുതിച്ചുയരുന്നത്.

also read: IPL 2023 | 'ധൈര്യശാലിയായ അവന്‍ വെടിക്കെട്ട് തുടങ്ങി, ഹെറ്റ്‌മെയര്‍ അത് പൂര്‍ത്തിയാക്കി' ; സഞ്‌ജു സാംസണിനെ പുകഴ്‌ത്തി ഹര്‍ഭജന്‍ സിങ്‌

ടയര്‍ ലോബിയുടെ വമ്പിച്ച സാമ്പത്തിക സ്വാധീനത്തിന്‍റെ മുന്നില്‍ കേന്ദ്രവും റബര്‍ ബോര്‍ഡും വില്ലുപോലെ വളയുന്നത് കര്‍ഷകര്‍ കാണുന്നുണ്ട്. റബര്‍ കര്‍ഷകരെ കൂടുതല്‍ ദ്രോഹിക്കുന്നത് കേന്ദ്രമോ, സംസ്ഥാനമോ എന്നത് സംബന്ധിച്ച തുറന്ന ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് തയാറാണ്. പിണറായി സര്‍ക്കാര്‍ റബര്‍ വില സ്ഥിരത ഫണ്ടിലേക്ക് 2022- 23 വര്‍ഷം 500 കോടി രൂപ വകയിരുത്തിയിട്ട് ചെലവാക്കിയത് വെറും 33.195 കോടി രൂപയാണ് (6%)എന്ന വസ്‌തുത ഇടത് സര്‍ക്കാരിന്‍റെ കര്‍ഷക സ്നേഹത്തിന്‍റെ പൊള്ളത്തരം പുറത്ത് കൊണ്ടുവന്നു.

റബര്‍ കര്‍ഷകരോടൊപ്പം നില്‍ക്കേണ്ട കേരള കോണ്‍ഗ്രസ് - എം കര്‍ഷക ദ്രോഹ മുന്നണിയിലെത്തിയപ്പോള്‍ നിശബ്‌ദരായെന്നും സുധാകരന്‍ പറഞ്ഞു.

വില കൂട്ടിയാല്‍ വോട്ട് തരാം: റബറിന്‍റെ വില മുന്നൂറു രൂപയായി പ്രഖ്യാപിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന തലശേരി രൂപത ആര്‍ച്ച് ബിഷപ്പ് ജോസഫി പ്ലാംപാനി പറഞ്ഞിരുന്നു. മാര്‍ച്ചിലാണ് ബിഷപ്പ് ഇത്തരമൊരു പരമാര്‍ശനം നടത്തിയത്. ഇത് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. പരാമര്‍ശത്തിന് ശേഷം ബിഷപ്പ് ഹൗസിലെത്തിയ നേതാക്കള്‍ ബിഷപ്പുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

also read: 'നന്ദിനി'ക്ക് രാഹുലിന്‍റെ വക 'പ്രമോഷന്‍' ; ഐസ്‌ക്രീം നുണഞ്ഞ് 'അമുലി'ല്‍ ബിജെപിക്കൊരു കുത്ത്, കര്‍ണാടകയുടെ അഭിമാനമെന്ന് ട്വീറ്റും

Last Updated : Apr 17, 2023, 4:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.