ETV Bharat / state

ദയാഭായിയുടെ സമരത്തോടുള്ള സര്‍ക്കാര്‍ നയം തിരുത്താന്‍ രംഗത്തിറങ്ങും: കെ സുധാകരന്‍ - Hunger strike by Dayabhai

എൻഡോസൾഫാൻ ദുരിതബാധിതരുടെ ആവശ്യങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ദയാഭായിക്ക് പിന്തുണ അറിയിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഒരു ഉദ്യോഗസ്ഥൻ പോലും സമര പന്തലിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

KPCC President K Sudhakaran  K Sudhakaran expressed his support to Dayabhai  Dayabhai  KPCC  Congress  ദയാഭായി  കെ സുധാകരന്‍  എൻഡോസൾഫാൻ  നിരാഹാര സമരം  Hunger strike by Dayabhai  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍
ദയാഭായിയുടെ സമരത്തോടുള്ള സര്‍ക്കാര്‍ നയം തിരുത്താന്‍ രംഗത്തിറങ്ങും: കെ സുധാകരന്‍
author img

By

Published : Oct 12, 2022, 5:47 PM IST

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിരാഹാരം അനുഷ്‌ഠിക്കുന്ന ദയാഭായിയുടെ സമരത്തോട് ഭരണകൂടം പുലർത്തുന്ന അനങ്ങാപ്പാറ നയം തിരുത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. നയം തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരങ്ങളുടെ ദുരിതം നേരിൽ കണ്ടാണ് ദയാഭായി ഇത്തരമൊരു സമരത്തിനിറങ്ങിയത്.

കെ സുധാകരന്‍ സംസാരിക്കുന്നു

എന്നാൽ ദയാഭായിയുടെ പ്രായം പരിഗണിച്ച് അനുകമ്പ കാണിക്കേണ്ട ഭരണകൂടം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഒരു ഉദ്യോഗസ്ഥൻ പോലും സമര പന്തലിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഇത് പ്രതിഷേധാർഹമാണെന്നും സുധാകരൻ പറഞ്ഞു.

ദയാഭായിയെ സമരപന്തലിൽ സന്ദർശിച്ച ശേഷമാണ് സുധാകരൻ പിന്തുണയറിയിച്ചത്. 11 ദിവസമായി എൻഡോസൾഫാൻ ദുരിതബാധിതരുടെ ആവശ്യങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ദയാഭായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.