തിരുവനന്തപുരം: 96 സെക്രട്ടറിമാരെയും 10 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി കെപിസിസിയുടെ പുതിയ ജംബോ ഭാരവാഹി പട്ടികയ്ക്ക് എ.ഐ.സി.സി അംഗീകാരം നൽകി. ജനറൽ സെക്രട്ടറിമാരെ നേരത്തെ നടന്ന പുനഃസംഘടനയിൽ നിയമിച്ചിരുന്നു. സെക്രട്ടറിമാരെ നിയമിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുകയായിരുന്നു. പിന്നീട് കെപിസിസി പട്ടിക സമർപ്പിച്ചു. എന്നാൽ ഹൈക്കമാന്‍റ് അതിൽ തിരുത്തലുകൾ ആവശ്യപ്പെട്ടു. തുടർന്ന് തിരുത്തലുകൾ വരുത്തി സമർപ്പിച്ച പട്ടികയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ജംബോ കമ്മിറ്റി ഒഴിവാക്കാനായിരുന്നു ശ്രമം .എന്നാൽ ഗ്രൂപ്പുകളുടെ സമ്മർദം വന്നതോടെ ഭാരവാഹികളുടെ എണ്ണം വീണ്ടും ഉയർന്നു. നേരത്തെ 44 ജനറൽ സെക്രട്ടറിമാരെയാണ് നിയമിച്ചിരുന്നത്. ഇതു കൂടാതെയാണ് 10 പേരെ കൂടി ജനറൽ സെക്രട്ടറിമാരാക്കിയത്. കെ.വി തോമസിനെ വർക്കിങ് പ്രസിഡന്‍റാക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും അത് പരിഗണിച്ചില്ല. പല മുതിർന്ന നേതാക്കളെയും ഒഴിവാക്കിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വീണ്ടും ജംബോ ഭാരവാഹി പട്ടികയുമായി കെ.പി.സി.സി - കെ.പി.സി.സി
96 സെക്രട്ടറിമാരെയും 10 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി പുതിയ ഭാരവാഹി പട്ടികയ്ക്ക് എ.ഐ.സി.സി അംഗീകാരം നൽകി.