ETV Bharat / state

പെണ്‍കുട്ടികളെ കാണാതായ സംഭവം: ഹോം സൂപ്രണ്ടിനെ സ്ഥലം മാറ്റാന്‍ ഉത്തരവ്

പ്രൊട്ടക്ഷന്‍ ഓഫിസര്‍, ഇന്‍സ്റ്റിറ്റ്യൂഷന്‍ കെയറര്‍ തുടങ്ങിയവര്‍ക്കെതിരെയും വകുപ്പുതല നടപടിക്ക് നിര്‍ദേശം

punishment transfer in Kozhikode girls missing  കോഴിക്കോട് പെണ്‍കുട്ടികളെ കാണാതായ സംഭവം  കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ സൂപ്രണ്ടിനെ സ്ഥലം മാറ്റാന്‍ ഉത്തരവ്  Thiruvananthapuram todays news  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത
പെണ്‍കുട്ടികളെ കാണാതായ സംഭവം: ഹോം സൂപ്രണ്ടിനെ സ്ഥലം മാറ്റാന്‍ ഉത്തരവ്
author img

By

Published : Feb 2, 2022, 11:18 AM IST

തിരുവനന്തപുരം: കോഴിക്കോട് വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വകുപ്പുതല നടപടി. ഹോം സൂപ്രണ്ടിനെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കി. പ്രൊട്ടക്ഷന്‍ ഓഫിസര്‍, ഇന്‍സ്റ്റിറ്റ്യൂഷന്‍ കെയറര്‍ തുടങ്ങിയവര്‍ക്കെതിരെയും വകുപ്പുതല നടപടിക്ക് നിര്‍ദേശം നല്‍കി.

ALSO READ: വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ; ചോദ്യങ്ങളോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍

വനിത ശിശുവികസന വകുപ്പ്, ചില്‍ഡ്രന്‍സ് ഹോമില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി. ഹോമിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടായത് ഗുരുതര വീഴ്‌ചയാണ്.

സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.