ETV Bharat / state

ആനാവൂർ നാഗപ്പന് പകരക്കാരനെത്താൻ വൈകിയത് സംഘടനയിലെ തിരക്കുകാരണം; കോലിയക്കോട് കൃഷ്‌ണൻ നായർ - സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ഏകകണ്ഠമായാണ് വി ജോയിയെ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്നും കോലിയക്കോട് കൃഷ്‌ണൻ നായർ

കോലിയക്കോട് കൃഷ്‌ണൻ നായർ  ആനാവൂർ നാഗപ്പൻ  Koliyakode Krishnan Nair  Anavur Nagappan  വി ജോയ്‌  സിപിഎം  CPM  സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി  Koliyakode Krishnan Nair on Cpm district secretary
കോലിയക്കോട് കൃഷ്‌ണൻ നായർ
author img

By

Published : Jan 6, 2023, 4:10 PM IST

കോലിയക്കോട് കൃഷ്‌ണൻ നായർ

തിരുവനന്തപുരം: സംഘടന പ്രവർത്തനങ്ങളുടെ തിരക്കുകൊണ്ടാണ് ആനാവൂർ നാഗപ്പന് പകരം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരാൾ എത്താൻ വൈകിയതെന്ന് മുതിർന്ന നേതാവ് കോലിയക്കോട് കൃഷ്‌ണൻ നായർ. അതിൽ മറ്റു വിവാദങ്ങളൊന്നുമില്ലെന്നും വി ജോയിയെ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്നും കോലിയക്കോട് കൃഷ്‌ണൻ നായർ പറഞ്ഞു.

ജില്ല സമ്മേളനത്തിലാണ് ആനാവൂർ നാഗപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആനാവൂർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെ പകരക്കാരനെ നിയമിക്കേണ്ടിയിരുന്നു. വർഗ്ഗ ബഹുജന സംഘടനകളുടെ അഖിലേന്ത്യ സമ്മേളനമടക്കം നിരവധി സംഘടന പ്രവർത്തനങ്ങൾ ഈ സമയത്ത് നടന്നത് കൊണ്ടാണ് തീരുമാനം വൈകിയതെന്നും കോലിയക്കോട് കൃഷ്‌ണൻ നായർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.