മൊബൈൽ ആപ്ലിക്കേഷന്‍റെഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. കെഎംടിഡബ്ല്യുഡബ്ല്യുഎഫ്ബി എന്ന ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡിലെ ഉടമകൾക്കും തൊഴിലാളികൾക്കും അംശാദായം അടക്കുന്നതിനു വേണ്ടി സിഡിറ്റിന്‍റെ സഹായത്തോടു കൂടി നിർമ്മിച്ച ആപ്ലിക്കേഷനാണിത്. ഉടമകൾക്കും തൊഴിലാളികൾക്കും അവർക്കുള്ള കുടിശ്ശികയുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പംഇന്‍റർനെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ക്ഷേമനിധി കുടിശ്ശിക അടയ്ക്കാനും സാധിക്കുമെന്ന്അധികൃതർ കൂട്ടിച്ചേർത്തു.