തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിൻ്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ അപേക്ഷയിൽ വിധി നാളെ. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. തിരുവനന്തപുരം ഹൈടെക് സെല്ലിൻ്റെ സഹായത്തോടെയാണ് ദൃശ്യങ്ങളുടെ പകർപ്പെടുപ്പ് രണ്ട് ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കിയത്. കോടതി മുറിക്കുള്ളിൽ വച്ചായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. അപേക്ഷയിൽ നാളെ വിധി പറഞ്ഞാൽ നാളെ തന്നെ വിചാരണ കോടതിക്ക് കൈമാറും. ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ ബഷീര്‍ മരിച്ചത്.
കെ.എം.ബഷീറിൻ്റെ മരണത്തിനിടയാക്കിയ വാഹനാപകടം; സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട അപേക്ഷയിൽ വിധി നാളെ - application seeking CCTV footage case hearing tomorrow
തിരുവനന്തപുരം ഹൈടെക് സെല്ലിൻ്റെ സഹായത്തോടെയാണ് ദൃശ്യങ്ങളുടെ പകർപ്പെടുപ്പ് രണ്ടു ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കിയത്