ETV Bharat / state

'വിട്ടുവീഴ്‌ച ചെയ്യാനാവില്ല' ; കെ.ബി.ഗണേഷ് കുമാറിന് മറുപടിയുമായി കിഫ്ബി - കിഫ്ബി പദ്ധതികള്‍

കിഫ്‌ബിയുടെ മറുപടി ഫേസ്ബുക്ക് പോസ്റ്റിലൂടെ

kiifbi  kb ganesh kumar mla  കെ.ബി.ഗണേഷ് കുമാർ എംഎൽഎ  കിഫ്ബി പദ്ധതികള്‍  കിഫ്ബി
കെ.ബി.ഗണേഷ് കുമാറിന് മറുപടിയുമായി കിഫ്ബി
author img

By

Published : Aug 7, 2021, 12:03 PM IST

തിരുവനന്തപുരം : പദ്ധതികള്‍ വൈകുന്നുവെന്ന കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ വിമര്‍ശനത്തിന് മറുപടിയുമായി കിഫ്ബി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി. പദ്ധതികളിലെ ഗുണനിലവാരം ഉറപ്പാക്കാനായി ചില നിബന്ധനകള്‍ കിഫ്ബി മുന്നോട്ടുവച്ചിട്ടുണ്ട്. ഇതില്‍ ഒരു വിട്ടുവീഴ്‌ചയും വരുത്താനാവില്ലെന്നാണ് വിശദീകരണം.

Also Read: കിഫ്ബി പദ്ധതികൾ; മെല്ലെപ്പോക്കിനെതിരെ കെബി ഗണേഷ് കുമാർ

ഗണേഷ് കുമാര്‍ വിമര്‍ശനമുന്നയിച്ച ഏനാത്ത്-പത്തനാപുരം റോഡിന് ഗുണ നിലവാരം ഉറപ്പാക്കാന്‍ വേണ്ടിയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. 13.6 വീതി എന്നതില്‍ വിട്ടുവീഴ്‌ചയുണ്ടാവില്ല.

റോഡിന്‍റെ വീതിക്ക് ആവശ്യമായ തരത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടത്താത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കിഫ്ബി സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു. പലയിടത്തും ആറുമീറ്റര്‍ വീതിയാണുള്ളത്. ഇത്തരത്തില്‍ ഒരു പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ല.

ചിലയിടങ്ങളില്‍ തടസമുണ്ടെന്ന് കരുതി നിലവിലുള്ള മാനദണ്ഡം മുഴുവന്‍ മാറ്റാന്‍ കഴിയില്ലെന്നും കിഫ്ബി വ്യക്തമാക്കി. നിര്‍ത്തിവയ്ക്കപ്പെട്ട ഇടങ്ങളില്‍ ന്യൂനത പരിഹരിച്ച് പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രവൃത്തികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ എഞ്ചിനീയര്‍മാരെ നിയമിക്കും. വെഞ്ഞാറമ്മൂട് പാലം നിര്‍മാണം ടെന്‍ഡര്‍ പൂര്‍ത്തീകരണ ഘട്ടത്തില്‍ ആണെന്നും കിഫ്ബി അറിയിച്ചു. ടെന്‍ഡര്‍ നടപടി കഴിയുന്നതോടെ പദ്ധതി പെട്ടെന്നുതന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും കിഫ്ബി വ്യക്തമാക്കി.

വെള്ളിയാഴ്‌ച നിയമസഭയിലാണ് ഗണേഷ് കുമാര്‍ എംഎല്‍എ കിഫ്ബിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. വൈകാരികമായി പ്രതികരിച്ച ഗണേഷ് കുമാര്‍ കണ്‍സള്‍ട്ടന്‍റുമാര്‍ കൊണ്ടുപോകുന്നത് കോടികളാണെന്നും കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ഗണേഷിനെ പിന്തുണച്ച് സിപിഎം എംഎല്‍എയായ ഷംസീറും കിഫ്ബിക്കെതിരെ രംഗത്തെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.