ETV Bharat / state

സമ്പൂർണ ലോക്ക് ഡൗൺ പൂർണം - മ്യൂസിയം-വെള്ളയമ്പലം റോഡ്

അനാവശ്യമായി യാത്ര ചെയ്‌തവർക്കെതിരെ പൊലീസ് കേസെടുത്തു.

kerala sunday lockdown  സമ്പൂർണ ലോക്ക് ഡൗൺ  പൊലീസ് കേസ്  തിരുവനന്തപുരം നഗരസഭ  മ്യൂസിയം-വെള്ളയമ്പലം റോഡ്  ചാല മാർക്കറ്റ്
ഞായറാഴ്‌ചയിലെ സമ്പൂർണ ലോക്ക് ഡൗൺ പൂർണം
author img

By

Published : May 10, 2020, 3:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ പൂർണം. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. അവശ്യസർവീസുകൾ മാത്രമാണ് നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയത്. അനാവശ്യമായി യാത്ര ചെയ്‌തവർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം നടന്നുപോകുന്നതിനും സൈക്കിൾ യാത്രയ്ക്കും അനുമതി നൽകി.

ഞായറാഴ്‌ചയിലെ സമ്പൂർണ ലോക്ക് ഡൗൺ പൂർണം

തിരുവനന്തപുരം നഗരസഭയിലെ മ്യൂസിയം- വെള്ളയമ്പലം, കവടിയാർ- വെള്ളയമ്പലം, കവടിയാർ- കുറവൻകോണം- പട്ടം റോഡുകൾ പൊലീസ് അടച്ചു. അവശ്യ സർവീസുകൾ മാത്രമാണ് ഈ റോഡുകൾ വഴി അനുവദിച്ചത്. കൊച്ചി, കോഴിക്കോട് നഗരസഭകളിലും പ്രധാന റോഡുകൾ പൊലീസ് അടച്ചു. തിരുവനന്തപുരം ചാല മാർക്കറ്റ് നിശ്ചലമായി. അവശ്യസാധനങ്ങൾ വിൽക്കുന്നതുൾപ്പടെയുള്ള കടകൾ തുറന്നില്ല. നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും പൊലീസ് പരിശോധനയും കർശനമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.