ETV Bharat / state

സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും - kerala school entrance ceremony

കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഈ വര്‍ഷത്തെ സംസ്ഥാനതല സ്‌കൂള്‍പ്രവേശനോത്സവത്തിന്‍റെ ഉദ്‌ഘാടന പരിപാടി

KSRTC CLASS ROOM  കെഎസ്‌ആര്‍ടിസി പഠനവണ്ടി  മണക്കാട് ടി ടി ഐ കെഎസ്‌ആര്‍ടിസി പഠനവണ്ടി  സംസ്ഥാനതല സ്‌കൂള്‍പ്രവേശനോത്സവം
കുട്ടികള്‍ ഇനി സ്‌കൂള്‍ പഠനവണ്ടിയില്‍ പഠിക്കും; കെഎസ്‌ആര്‍ടിസി ബസില്‍ തയ്യാറാക്കിയ ക്ലാസ് മുറികള്‍ ഉദ്‌ഘാടനം ചെയ്‌തു
author img

By

Published : May 30, 2022, 2:21 PM IST

തിരുവനന്തപുരം : സംസ്ഥാനതല സ്‌കൂള്‍പ്രവേശനോത്സവത്തിന്‍റെ ഉദ്‌ഘാടനം ജൂണ്‍ ഒന്നിന് നടക്കും. കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

42 ലക്ഷം വിദ്യാര്‍ഥികള്‍ ജൂണ്‍ ഒന്നിന് വിദ്യാലയങ്ങളില്‍ എത്തിച്ചേരും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതതല ഉദ്‌ഘാടനത്തിന് ശേഷം മുഴുവന്‍ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കും. മണക്കാട് ടി.ടി.ഐയിൽ കുട്ടികൾക്കുള്ള സ്‌കൂൾ പഠന വണ്ടിയുടെയും, പ്രീപ്രൈമറി പ്രവേശനോത്സവത്തിൻ്റെയും ഉദ്ഘാടനം നിര്‍വഹിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു

കെഎസ്‌ആര്‍ടിസി വിട്ട് നല്‍കിയ രണ്ട് ബസിലാണ് ക്ലാസ്‌മുറികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു ബസ് എല്‍കെജി, യുകെജി വിദ്യാര്‍ഥികളുടെ ക്ലാസ് മുറിയായും, മറ്റൊരു ബസ് ഹോം തിയേറ്ററായുമാണ് നിര്‍മിച്ചിരിക്കുന്നത്. കെ ജി വിഭാഗത്തിലെ 400 കുട്ടികള്‍ക്കാണ് പഠനവണ്ടിയുടെ പ്രയോജനം ലഭിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.