ETV Bharat / state

Kerala Rain Update സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം - Meteorological Center warning

Kerala rain update rain will continue in the state : വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു

Kerala Rain Update  Rain will continue in the state  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  Meteorological Center  സംസ്ഥാനത്ത് മഴ തുടരും  മഴ ശക്തമാകാന്‍ സാധ്യത  Heavy rain is likely  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്  Meteorological Center warning  Weather update
Kerala Rain Update
author img

By ETV Bharat Kerala Team

Published : Oct 3, 2023, 9:12 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Kerala Rain Update). വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. തിരുവനന്തപുരത്ത് വരുന്ന മൂന്ന് മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മിതമായ മഴയ്ക്കും സാധ്യതയുണ്ട് (Kerala rain update rain will continue in the state).

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ട്. എന്നാല്‍ ഔദ്യോഗികമായി യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. വരും മണിക്കൂറുകളില്‍ മഴയുടെ തോത് കണക്കിലെടുത്ത് മുന്നറിയിപ്പുകള്‍ തുടരാനാണ് സാധ്യത.

തിരമാല ജാഗ്രത: സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ സാധ്യത പ്രവചിച്ച് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരത്ത് രാത്രി 11.30 വരെ 2.5 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലയ്ക്കുള്ള സാധ്യത പ്രവചിക്കുന്നു. അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശം പരിഗണിച്ച് മാറി താമസിക്കണം. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട്, വെള്ളം തുടങ്ങിയ ഉപകരണങ്ങള്‍ ഹാര്‍ബറുകളില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. സുരക്ഷിത അകലം പാലിച്ച് കെട്ടിയിട്ടാല്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടത്തിനുള്ള സാധ്യത ഒഴിവാക്കും. മുന്നറിയിപ്പുകള്‍ പരിഗണിച്ച് ബീച്ചുകളിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണം.

മഴയെ തുടർന്ന് വീട് തകർന്നു: ഇടുക്കി കാഞ്ചിയാർ കോഴിമലയിൽ ശക്തമായ മഴയെ തുടർന്ന് വീട് പൂർണമായി തകർന്നു വീണു. ഒക്‌ടോബര്‍ ഒന്നിന് രാവിലെ കോഴിമല അമ്പലഭാഗം കാക്കനാട് സുമേഷ് ഫിലിപ്പിന്‍റെ വീടാണ് ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് ഇടിഞ്ഞുവീണത്. സംഭവ സമയം കുട്ടികൾ അടക്കം വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ഓടി മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

മൂന്ന് ദിവസമായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്‌ടമാണ് ഓരോ മേഖലയിലും ഉണ്ടാകുന്നത്. കാഞ്ചിയാർ പഞ്ചായത്ത് ഒന്നാം വാർഡ് അമ്പലഭാഗം കാക്കനാട് സുമേഷ് ഫിലിപ്പിന്‍റെ വീടാണ് പൂർണമായും തകർന്നടിഞ്ഞത്‌. ആദ്യം അടുക്കള ഭാഗം തകർന്നതോടെ വീട്ടിലുണ്ടായിരുന്നവർ ഓടി പുറത്തേക്ക് ഇറങ്ങി. തുടർന്ന് ഉടൻ തന്നെ വീട് പൂർണമായും തകർന്നു വീഴുകയായിരുന്നു.

സംഭവ സമയം സുമേഷും ഭാര്യ ആതിരയും, ഒന്നര വയസും മൂന്നര വയസും പ്രായമായ കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മഴയിൽ വീടിന്‍റെ മേൽക്കൂരയും ഭിത്തികളും പൂർണമായും നിലംപതിച്ചു. വീട്ടിലെ ഉപകരണങ്ങൾ അടക്കം തകർന്നു.

ALSO READ: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ; വ്യാപകമായ നാശനഷ്‌ടങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.