ETV Bharat / state

പൊലീസ് തലപ്പത്ത് മാറ്റം: ശ്യാം സുന്ദര്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍, ഹര്‍ഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്തേക്ക് - ഹർഷിത അട്ടല്ലൂരി

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള പൊലീസില്‍ വീണ്ടും സ്ഥലം മാറ്റമുണ്ടാകുമെന്നാണ് സൂചന. ഐഎഎസ് തലത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കും.

kerala-police-transfer
kerala-police-transfer
author img

By ETV Bharat Kerala Team

Published : Jan 16, 2024, 6:57 PM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഐപിഎസ് തലപ്പത്തു നേരിയ അഴിച്ചു പണി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി ഇന്‍റേണല്‍ സെക്യൂരിറ്റി ഐജി ശ്യാം സുന്ദറിനെ നിയമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്ന എ അക്ബറിനെ എറണാകുളം ക്രൈം ബ്രാഞ്ച്-2 ഐജിയായി നിയമിച്ചു. വിജിലന്‍സ് ഐജി ഹര്‍ഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു.

ദക്ഷിണ മേഖല ഐജി സ്‌പര്‍ജന്‍ കുമാറിന് പൊലീസ് സുരക്ഷ വിഭാഗത്തിന്‍റെ പൂര്‍ണ അധിക ചുമതല നല്‍കി. പൊലീസ് പ്രൊക്യുര്‍മെന്റ് വിഭാഗം എഐജി ടി നാരായണനെ വയനാട് ജില്ലാ പൊലീസ് മേധാവിയാക്കി. വയനാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന പദം സിംഗിനെ പൊലീസ് നയ വിഭാഗം എസ്പിയായി നിയമിച്ചു.

ഡി ശില്‍പ്പയാണ് പുതിയ പെലീസ് പ്രെക്യുര്‍മെന്‍റ് വിഭാഗം എഐജി. ഇതോടൊപ്പം 114 ഡിവൈഎസ്പിമാര്‍ക്കും സ്ഥലം മാറ്റമുണ്ട്. തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും പൊലീസില്‍ സ്ഥലം മാറ്റമുണ്ടാകുമെന്നാണ് സൂചന. ഐഎഎസ് തലത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.