ETV Bharat / state

'കേരള പൊലീസ് കാവി ധരിച്ച ആർഎസ്എസുകാരെ പോലെ, മുഖ്യമന്ത്രി മറുപടി പറയണം': ഷാഫി പറമ്പിൽ - youth congresss

'രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ അടിച്ചമർത്തൽ കേരളത്തിൽ മാത്രമാണ് നടക്കുന്നത്. ആർഎസ്എസിന്‍റെ കാവിക്കെതിരെ സമരം നടത്തുമ്പോൾ പൊലീസിന്‍റെ കാക്കിക്ക് കൊള്ളുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രവർത്തകരെ വളഞ്ഞിട്ട് തലയടിച്ചു പൊട്ടിച്ചത്', ഷാഫി പറമ്പിൽ എംഎൽഎ

യൂത്ത് കോൺഗ്രസ്  ഷാഫി പറമ്പിൽ  രാഹുൽഗാന്ധി  യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  പൊലീസ്  മുഖ്യമന്ത്രി പിണറായി വിജയൻ  kerla police  kerala politics  rahul gandhi  loksabha  kerala minister  pinarayi vijayan  youth congresss
ഷാഫി പറമ്പിൽ
author img

By

Published : Mar 26, 2023, 10:36 AM IST

ഷാഫി പറമ്പിൽ മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളെ ഉത്തർപ്രദേശ് പൊലീസിനെ പോലെയാണ് കേരള പൊലീസ് നേരിടുന്നതെന്ന ആക്ഷേപവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. പൊലീസിന്‍റെ അതിക്രമങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. പൊലീസ് നടത്തിയ ആക്രമണങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ മാധ്യമ പ്രവർത്തകരെ കാണിച്ചുകൊണ്ടായിരുന്നു ഷാഫി പറമ്പിലിന്‍റെ വാർത്ത സമ്മേളനം.

'രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ അടിച്ചമർത്തൽ കേരളത്തിൽ മാത്രമാണ് നടക്കുന്നത്. ആർഎസ്എസിന്‍റെ കാവിക്കെതിരെ സമരം നടത്തുമ്പോൾ പൊലീസിന്‍റെ കാക്കിക്ക് പൊള്ളുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രവർത്തകരെ വളഞ്ഞിട്ട് തലയടിച്ചു പൊട്ടിച്ചത്. സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി പൊലീസിന്‍റെ പ്രവർത്തനം വിലയിരുത്തണം. കാവി ധരിച്ച ആർഎസ്എസുകാരെ പോലെയാണ് യൂത്ത് കോൺഗ്രസുകാരെ പൊലീസ് ആക്രമിച്ചത്. ആരുടെ നിർദേശം അനുസരിച്ചാണ് ഈ അതിക്രമം എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം,' ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

Also Read: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം; തൊഴിലാളി സംഘടനകള്‍ സംയുക്ത സമരത്തിലേക്ക്

പല നേതാക്കൾക്കെതിരെയും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തുടർ സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണോ ഇതെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട പാലക്കാട് എംഎൽഎ കൂടിയായ ഷാഫി പറമ്പിൽ രാജ്യത്തെ സാഹചര്യം പരിശോധിക്കുകയാണെങ്കില്‍ അനിവാര്യമായ ഒരു സമരം നടക്കുമ്പോൾ യോഗി പൊലീസിനെ പോലെയാണ് കേരള പൊലീസ് നേരിടുന്നതെന്നും ഇത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു എന്നും ആക്ഷേപിച്ചു.

ഇത്തരത്തിൽ അടിച്ചമർത്തൽ ഉണ്ടായാലും പ്രതിഷേധം അവസാനിപ്പിക്കുമെന്ന് കരുതേണ്ട എന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരെ ഇടത് സൈബർ കേന്ദ്രങ്ങളിൽ നടക്കുന്നത് വലിയ ആക്രമണമാണ്. നരേന്ദ്ര മോദിക്കും ആർഎസ്എസിനും എതിരെ മിണ്ടുന്നില്ല എന്ന തരത്തിലാണ് ഇടത് സൈബർ പോരാളികൾ പ്രചരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ നോര്‍വേയെ തകര്‍ത്ത് സ്‌പെയിന്‍, ക്രൊയേഷ്യക്ക് വെയ്‌ല്‍സിന്‍റെ സമനില പൂട്ട്

മൃദു ഹിന്ദുത്വം മൃദു ബിജെപി എന്നൊന്നും പറഞ്ഞ് പ്രതിപക്ഷ നേതാവിനെ വേട്ടയാടാം എന്ന് കരുതിയാൽ അത് വില പോകില്ല. പറയാനുള്ളത് കൃത്യമായി പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ട്. സംഘപരിവാറിനെതിരെ നേരിട്ട് ഏറ്റുമുട്ടുന്ന പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടാണ് കോൺഗ്രസ് മുക്ത ഭാരതത്തിന് ബിജെപി ശ്രമിക്കുന്നത്. അതിനിടയിൽ കോൺഗ്രസ്, ബിജെപി ബന്ധം എന്ന് പറഞ്ഞ് ആരും സ്വയം അപഹാസ്യപ്പെടരുതെന്നും ഷാഫി പറമ്പിൽ പ്രസ് മീറ്റിൽ വ്യക്തമാക്കി.

ഇന്ത്യയുടെ സൂപ്പർ പ്രധാനമന്ത്രിയായി അദാനി മാറിയ സാഹചര്യമാണ് ഇപ്പോൾ രാജ്യത്തുള്ളത്. അദാനിക്കെതിരെ സംസാരിച്ചതിനാൽ ആണ് രാഹുൽ ഗാന്ധിയെ വേട്ടയാടുന്നത്. സംഘപരിവാറിന്‍റെ അജണ്ട യൂത്ത് കോൺഗ്രസ് അനുവദിക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Also Read: കുതിച്ചുയർന്ന് എൽവിഎം 3: അഭിമാനപഥത്തിൽ തൊട്ട് ഐഎസ്ആ‍ർഒ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.