ETV Bharat / state

മദ്യ വില വർധനവിന് കാരണം അസംസ്കൃത വസ്തുക്കളുടെ വില വർധനവ്: ടി പി രാമകൃഷ്ണൻ

author img

By

Published : Jan 14, 2021, 6:14 PM IST

മദ്യവില വർധിപ്പിക്കുന്നതിലൂടെ സർക്കാരിന് 957 കോടി രൂപയുടെ ലാഭം ലഭിക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി

kerala liquor price hike  kerala liquor price news  liquor price hike news  മദ്യവില വർധന വാർത്തകൾ  കേരള മദ്യവില വർധന വാർത്തകൾ
മദ്യ വില വർധനവിന് കാരണം അസംസ്കൃത വസ്തുക്കളുടെ വില വർധനവ്: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: അസംസ്കൃത വസ്തുക്കളുടെ വില വർധനവിന് ആനുപാതികമായ വർധന മാത്രമേ മദ്യ വിലയിലും ഉണ്ടായിട്ടുള്ളുവെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. പ്രധാന അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്‍റെ വില അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.

മൂന്ന് വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ വില വർധിപ്പിക്കുന്നത്. വില വർധനവിലൂടെ 957 കോടി രൂപ സർക്കാരിന് ലാഭം ലഭിക്കും. വില വർധന ആവശ്യപ്പെട്ട് ഒരാളും തന്നെ കണ്ടിട്ടില്ലെന്നും ഒരു കമ്പനിയേയും തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. മദ്യ വിലയുടെ കാര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്നും ടി.പി രാമകൃഷ്ണൻ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.