ETV Bharat / state

നിയമസഭ സമ്മേളനം നാളെ മുതൽ ; നികുതി വര്‍ധന മുതൽ ദുരിതാശ്വാസനിധി തട്ടിപ്പ് വരെ വിഷയങ്ങള്‍

നിയമസഭ സമ്മേളനം നാളെ മുതല്‍ 21 ദിവസം നടക്കും

നിയമസഭ സമ്മേളനം നാളെ മുതൽ  നിയമസഭ സമ്മേളനം നാളെ തുടങ്ങും  നികുതി വര്‍ധന  ദുരിതാശ്വാസനിധി തട്ടിപ്പ് വരെ  നിയമസഭ സമ്മേളനം  Kerala legislative assembly  assembly session starts tomorrow  ഇന്ധന സെസ്  സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്
നിയമസഭ സമ്മേളനം നാളെ മുതൽ
author img

By

Published : Feb 26, 2023, 9:34 PM IST

തിരുവനന്തപുരം : വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കെ നിയമസഭ സമ്മേളനം നാളെ (ഫെബ്രുവരി 27 തിങ്കൾ) മുതല്‍ പുനരാരംഭിക്കും. 21 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ദുരിതാശ്വാസനിധി തട്ടിപ്പ്, സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്, സര്‍വകലാശാലകളിലെ പ്രതിസന്ധി എന്നീ വിഷയങ്ങൾ ഭരണ - പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വഴിവച്ചേക്കാം. ബജറ്റ് പാസാക്കാനായി ചേരുന്ന സമ്മേളനം നികുതി വര്‍ധന, ഇന്ധന സെസ് എന്നിവയിലെ പ്രതിഷേധങ്ങള്‍ക്കും വേദിയാകും.

ഒരു ലക്ഷം പുത്തന്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെന്ന സര്‍ക്കാരിന്‍റെ അവകാശവാദം തകര്‍ത്ത മാധ്യമ വാര്‍ത്തകള്‍, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ യുവജന സംഘടന പ്രവര്‍ത്തകരെ പൊലീസ് ആക്രമിക്കുന്ന സംഭവങ്ങൾ എന്നിവയും ചര്‍ച്ചയാവും. അതേസമയം സര്‍വകലാശാല വിസി നിയമനത്തിലെ ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും സഭയില്‍ ഉന്നയിക്കപ്പെടും.

കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് നോമിനേഷന്‍ ബില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കിയിട്ടില്ല. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവും പ്രതിപക്ഷം ഉയര്‍ത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.