തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ബെംഗളുരുവിലേയ്ക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിൽ നിന്നാണ് ആദ്യഘട്ട സർവീസ്. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ ഞായറാഴ്ച ( ജൂലൈ 11) വൈകുന്നേരം മുതലും, കണ്ണൂര്‍, കോഴിക്കോട് നിന്നുള്ള സര്‍വീസുകള്‍ തിങ്കളാഴ്‌ച (ജൂലൈ12) മുതലും ആരംഭിക്കും.
Also read: കോഴിക്കോട് മൂന്ന് വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു
അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്‌നാട് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുക. യാത്ര ചെയ്യുന്നവർ കര്‍ണ്ണാടക സര്‍ക്കാരിന്‍റെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കിൽ വാക്സിന്‍ സ്വീകരിച്ചതിന്‍റെ രേഖയോ കയ്യിൽ കരുതണം. യാത്രക്കാരുടെ ആവശ്യമനുസരിച്ച് വേണ്ടി വന്നൽ അധിക സര്‍വീസുകള്‍ നടത്തും.
ഈ സര്‍വ്വീസുകള്‍ക്കുള്ള സമയ വിവരവും, ടിക്കറ്റുകളും http://www.online.keralartc.com/ എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്